അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാംജയം. ഡി ഗ്രൂപ്പിൽ യുഎഇയെ 122 റണ്ണിന് തോൽപ്പിച്ചു. 34 പന്തിൽ 78 റണ്ണടിച്ച ക്യാപ്‌റ്റൻ ഷഫാലി വർമയാണ് കളിയിലെ താരം. ഷഫാലി 12 ഫോറും നാല് സിക്‌സറുമടിച്ചു. ഇന്ത്യ 3–-219, യുഎഇ 5–-97(സ്‌കോർ).