ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. അഞ്ചു മാസത്തിനകം മലപ്പുറം ജില്ലയിൽ 10,000 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
രാജ്‌കോട്ട്: ഹാർദിക് പാണ്ഡ്യയ്‌ക്കും പുതുനിരയ്‌ക്കും മികവ് കാട്ടാനുള്ള വേദി തയ്യാർ. ശ്രീലങ്കയുമായുള്ള മൂന്ന് മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന കളി രാജ്‌കോട്ടിലാണ്. ഇന്ന് രാത്രി ഏഴിന്.
*ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല
സംസ്ഥാന തലത്തിൽ മിന്നൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ജയം തുടർന്ന് കേരളം.
നാലാം മത്സരത്തിലും മിന്നും ജയം. ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുകശ്മീരിനെ പരാജയപ്പെടുത്തിയത്.
സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചു. 4 പാക്കേജുകളാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാക്കേജുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിര്‍ദേശങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചു.