March 30, 2026

Login to your account

Username *
Password *
Remember Me

ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം

ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക വിജയം. കേവലം ഇരുപത് ഓവറുകളിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി തിളങ്ങിയ മത്സരത്തിൽ കിവിപ്പട 34.3 ഓവറിൽ 109 റണ്ണുകളിൽ ഒതുങ്ങുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഓപ്പണർ ശുഭ്മൻ ഗില്ലിന്റെയും മികവിലാണ് വിജയചിറകിലേറിയത്.


പതിനെട്ടാം ഓവറിൽ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ വിജയത്തോണി കയറിയിരുന്നു. ഗില്ലിനു ഇഷാൻ കിഷൻ നൽകിയ പിന്തുണ കൂടിയായപ്പോൾ ഇന്ത്യയുടെ വിജയം അനായാസമായി. രണ്ടാം മത്സരത്തിലെ വിജയത്തോടുകൂടി പരമ്പര ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളേതും കൂടാതെയാണ് ഇരുടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 59 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.