ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികൾക്കിടയിൽ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും മലയാള ഭാഷയുടെ ലോകവ്യാപനത്തിന് ഈ പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കു വലുതാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
അരുവിക്കര മണ്ഡലത്തിലെ വിവിധ ലൈബ്രറികൾക്കും സ്കൂളുകൾക്കുമായി എം.എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
സർവേ സഭകളടക്കമുള്ള പരിപാടികളിലൂടെ, പൊതുജന അഭിപ്രായ രൂപീകരണത്തിലൂടെയും പങ്കാളിത്തത്തോടെയും ഡിജിറ്റൽ സർവേ നാല് വർഷത്തിനുള്ളിൽ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.