March 24, 2026

Login to your account

Username *
Password *
Remember Me

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് ഏറ്റുമുട്ടുന്നത് തെലുഗു വാരിയേഴ്‌സിനെ

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്ന് തെലുഗു വാരിയേഴ്‌സിനെതിരെ . C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപറ്റൻ ഉണ്ണി മുകുന്ദനാണ് . മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിൽ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത് സുകുമാരൻ, വിജയ് യേശുദാസ് തുടങ്ങിയ താരനിരയാണുള്ളത്.


റായ്പൂരിൽ നടക്കുന്ന മത്സരത്തിന് പൂർണ സജ്ജമാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരക്കുക.


ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങൾ.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 65 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...