വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതിനാല്‍ വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്.
ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും.
മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ രണ്ട് കാലുകളാണ് കണ്ടത്തിയത്. പ്ലാന്‍റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഓഗസ്റ്റ് 19, 20,21 തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) 58-ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മന്ത്രി ജി. ആർ അനിൽ സി.എം പി ജനറൽ സെക്രട്ടറി സി പി ജോണിന് നൽകിയാണ് പ്രകാശിപ്പിച്ചത്.
ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അത്തരത്തിലുള്ള പ്രചരണം നടത്തുന്നത് തല്പര കക്ഷികളാണ്. ചി