നൂതന വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ലാസ്സുകള്‍ നടത്താനാകുന്ന ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് ക്ലാസ്സ് റൂം കേരള പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.