ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 315 പോയിൻറ് നേടി ബി.എസ്.എഫ് ഓവറോൾ ചാമ്പ്യൻമാരായി. സംസ്ഥാന പോലീസ് വിഭാഗത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായത് കേരളമാണ്. പുരുഷ വിഭാഗത്തിൽ 125 പോയിൻറും വനിതാ വിഭാഗത്തിൽ 100 പോയിൻറും കേരളാ പൊലീസിന് ലഭിച്ചു.