തൊഴിലന്വേഷകര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ടെക്‌നോപാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ടെക്‌നോപാര്‍ക്കിലെ ഇന്റേണ്‍ഷിപ്പ് ഫെയര്‍ ഓഗസ്റ്റ് 20ന് നടക്കും. തിരുവനന്തപുരം, കൊല്ലം ടെക്‌നോപാര്‍ക്കുകളിലെ വിവിധ കമ്പനികളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക.