വികസനത്തിന് വേഗം പകർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സർക്കാർ അനുവദിച്ചു. പഞ്ചായത്തുകൾക്ക് 519 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 36 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 262 കോടി, മുനിസിപ്പാലിറ്റികൾക്ക് 103 കോടി, കോർപറേഷനുകൾക്ക് 97 കോടി എന്നിങ്ങനെ ലഭിക്കും.