വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിനായി ധാരണാപത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഒപ്പുവെച്ചു. സാമൂഹിക, രാഷ്ട്രീയ, സുരക്ഷ, സാംസ്‌കാരിക മേഖലയില്‍ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം വിശകലനം ചെയ്ത ഇന്ത്യന്‍-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മന്ത്രിതല യോഗത്തിന് ശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.