2022 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിന്റെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് നിന്നുള്ള ട്രെയിനികൾക്ക് മികച്ച വിജയം. 76 ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ് സ്കീം ട്രേഡുകളിൽ
54 ട്രേഡുകളിലും കേരളത്തിൽ നിന്നുളള ട്രെയിനികൾക്ക് അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനത്ത് എത്താനായി.