ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിസാമിന്റെ അപ്പീല്‍ പരിഗണിച്ചശേഷം വിധി പ്രസ്താവിച്ചത്.