September 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
അവസാന ലാപ്പ് ഷൂട്ട് ഔട്ടില്‍ പുത്തന്‍ ടയറുകളുടെ കരുത്തില്‍ ഹാമില്‍ട്ടനെ ഞെട്ടിച്ച് വെര്‍സ്റ്റപ്പന്റെ വിജയം. പതിനേഴാം വയസ്സില്‍ ഫോര്‍മുല വണ്ണിലെത്തിയ വെര്‍സ്റ്റാപ്പന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. അബുദാബി ഗ്രാന്‍പ്രീയുടെ അവസാനലാപ്പിൽ ലൂയിസ് ഹാമില്‍ട്ടനെ പിന്തള്ളിയാണ് മാക്‌സ് വെര്‍സ്റ്റപ്പന്‍ കിരീടം ഉറപ്പിച്ചത്.
ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ പഞ്ചാബിൽ നിന്നുള്ള 21-കാരി ഹർനാസ് സന്ധു വിജയിയായി. പരാഗ്വേയും ദക്ഷിണാഫിക്കയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ടി.എ. സത്യപാലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം 'വീലിങ് ഓണ്‍ ബോര്‍ഡര്‍ലൈന്‍സ്' ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുടയിൽ നിന്ന് കെ എസ് ആർ ടി സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷ്യൽ സർവ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്.
ഊർജ്ജയാൻ - വിദ്യാർത്ഥികൾക്കൊരു എൽ.ഇ.ഡി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 13) ഉച്ചയ്ക്ക് 2 മണിക്ക് എം.എൽ.എ സി സി മുകുന്ദൻ ഉദ്ഘാടനം നിർവഹിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് (39) ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഒമിക്രോണ്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശിയാണ് അദ്ദേഹം.
മലപ്പുറം : ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൗമാരക്കാര്‍ക്ക് ചിരിയോഗ നടത്തി. ആധുനിക കാലഘട്ടത്തില്‍ കൗമാരക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ടോക്കിയോ ഒളിംപിക്സാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളിൽ തിരഞ്ഞ ആദ്യത്തെ രണ്ട് സ്ഥാനത്തേയും വാർത്തകൾ . ഗൂഗിള്‍ ഇന്ത്യ വ്യാഴാഴ്ച പുറത്തുവിട്ട 'ഇയര്‍ ഇന്‍ സെര്‍ച്ച് 2021' യിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണിത് .