March 28, 2024

Login to your account

Username *
Password *
Remember Me
Author

Author

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ കഴിഞ്ഞ വർഷമുണ്ടായ അഗ്‌നിബാധ കെടുത്തുന്നതിന് ആത്മാർഥതയോടെയും സമർപ്പണത്തോടെയും പ്രവർത്തിച്ച 387 സിവിൽ ഡിഫൻസ് വൊളന്റിയർമാർക്കു പ്രചോദനമായി റിവാർഡ് കൈമാറി.
ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള 'ഡിജി കേരളം' - ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ വിജയം ഉറപ്പ് വരുത്താൻ എല്ലാവരും സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
നൂതനത്വവും സുരക്ഷിതത്വവും നൽകുന്ന ഇ-കുക്കിംഗ് സാമൂഹിക സ്വാധീനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഊർജമേളയിലെ പാനൽ ചർച്ച ശ്രദ്ധേയമായി.
ഓപ്പറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്ട്രേഷൻ/ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി.
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.
'പലവിധ കാരണങ്ങളാൽ തൊഴിലുപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ തിരിച്ച് തൊഴിലിലേക്കെത്തിക്കുക എന്നത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്നും, ഇക്കാര്യത്തിൽ നോളെജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പിന്റെ പൂർണ പിന്തുണ' ഉറപ്പുനൽകുന്നതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഗവേഷണ മേഖലയിലെ ചെലവിനെ നിക്ഷേപമായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും ഗവേഷണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അപൂർവ രോഗ പരിചരണത്തിനായി കെയർ (KARe: Kerala Against Rare Diseases) എന്ന പേരിൽ സമഗ്ര പദ്ധതി കേരളം ആരംഭിക്കുന്നു.