April 28, 2024

Login to your account

Username *
Password *
Remember Me
Author

Author

കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയുടെ വിജയഗാഥ പിന്തുടര്‍ന്ന് സമ്പൂര്‍ണ്ണ മാലിന്യമുക്ത മണ്ഡലമായി മാറാനൊരുങ്ങി കാട്ടാക്കട നിയോജക മണ്ഡലം. പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും. നവംബര്‍ ഒന്നു വരെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുക.
പേവിഷബാധ പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 29നു രാവിലെ 9.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
മരുന്നുകളുടെ നിർമ്മാണ, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ (ഒഎൻഡിഎൽഎസ്) വഴി മാത്രമാകും ലഭിക്കുക.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ 16 വരെ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം വിവിധ പരിപാടികളോടെ നടത്തും.
വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളർത്താൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ ‘റോഡ് സുരക്ഷ’ എന്ന പുസ്തകം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി.
കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് മുമ്പ് വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയുടെ പേര് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം കേരള വിസി തള്ളിയിരുന്നു. പുറമെ തൻ്റെ മേലുദ്യോഗസ്ഥൻറെ ഓർഡറിനെതിരെ പരസ്യ പ്രസ്‌താവന നടത്തിയതും ഗുരുത വീഴ്ചയാണ്‌.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രൊമോഷനെത്തിയ യുവനടിമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്കെതിരേ പൊലിസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി.
സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ മൂന്നിന് അവധി നല്‍കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു.
അഫ്ഗാനിസ്താനിലെ വിവിധ പ്രവിശ്യകളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ 2,23,000-ലധികം ആളുകൾ ബാധിക്കപ്പെട്ടതായി റിപ്പോർട്ട്. പക്തികയിലും ഖോസ്റ്റിലും ജൂണിൽ ഉണ്ടായ ഭൂകമ്പം, 85,000-ലധികം ആളുകളെ ബാധിച്ചപ്പോൾ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 78,800-ലധികം ആളുകൾ ബാധിക്കപ്പെട്ടു.