April 23, 2024

Login to your account

Username *
Password *
Remember Me
Author

Author

വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ, തലാസിയ രോഗബാധിതരുള്ള കുടുംബങ്ങളുടെ വിവരം ആരോഗ്യ വകുപ്പിൽനിന്നു ശേഖരിച്ച് അവർക്ക് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി.
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ ഓണം സ്‌പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം കൈത്തറി മേള 2022ന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 25) വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കിഴക്കേക്കോട്ട ഇ.കെ. നായനാർ പാർക്കിൽ സെപ്റ്റംബർ ഏഴു വരെയാണു മേള.
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു മാസത്തെ 1323 അപേക്ഷകൾ പരിഗണിച്ച് 12.35 കോടി അനുവദിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത ശേഷം ഗുരുതരമായ അസുഖം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്തവർക്കാണ് ബോർഡിൽ നിന്നും ധനസഹായം ലഭിക്കുന്നത്.
മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണത്തിനായി സജ്ജമാക്കിയ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 25ന)് രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
പൊതുജന സേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരങ്ങൾക്കുള്ള 2018, 2019, 2020 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.
നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ആശയങ്ങളുമാണു സ്ത്രീ മുന്നേറ്റത്തിനു വഴി തെളിച്ചതെന്നു പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പ് വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോപികടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കെന്നും വിസ്മയമായിരുന്നു. ഒരു അധ്യാപികയെന്നതിനപ്പുറം സ്നേഹത്തിന്‍റെ നിറകുടമായ ടീച്ചറുടെ വിയോഗം സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ ശാസ്തമംഗലം ആര്‍ കെ ഡി എന്‍ എസ് എസ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കു താങ്ങാവുന്നതിലുമപ്പുറമാണ്.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യ അലോട്ട്മെന്റിന് ശേഷം ആദ്യഘട്ട പരിശോധന നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തന്നെ വന്നു കണ്ട മലപ്പുറത്തുനിന്നുള്ള എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന 'കൈത്തറിക്കൊരു കൈത്താങ്ങ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.