April 18, 2024

Login to your account

Username *
Password *
Remember Me
Author

Author

ഇന്ത്യയിലെ ആധുനിക മീറ്ററിങ്, സ്മാര്‍ട്ട് ഗ്രിഡ് സംവിധാനങ്ങള്‍ക്കായി സംയോജിത ഐഒടി സേവനങ്ങള്‍ ലഭ്യമാക്കാന്‍ വി ബിസിനസ്സും ട്രില്ലിയന്‍റും സഹരിക്കും. ഇന്ത്യയിലെ അഡ്വാന്‍സ് മീറ്ററിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി സംയോജിത ഐഒടി സൊല്യൂഷനുകള്‍ സൃഷ്ടിക്കുന്നതിനും നടപ്പിലാക്കുന്നതിനും വി ബിസിനസ്സിന്‍റെയും ട്രില്ലിയന്‍റിന്‍റെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ ഈ പങ്കാളിത്തം സഹായിക്കും.
സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
പ്രമുഖ ഉൾവസ്ത്ര നിർമ്മാതാക്കളായ ലക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ലക്‌സ് കോസിയുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ലക്‌സ് ഇൻഡസ്ട്രീസ് ചെയർമാൻ അശോക് ടോഡി, എക്‌സിക്യൂട്ടീവ് ഡയറക്ടർ സാകേത് ടോഡി എന്നിവർ പ്രഖ്യാപനചടങ്ങിൽ പങ്കെടുത്തു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് ഹൈദരാബാദിലെ സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്‌സലൻസിൽ (സി‌സി‌ഒ‌ഇ) 'എത്തിക്കൽ ഹാക്കിംഗ് ലാബ്' ഉദ്ഘാടനം ചെയ്തു. സൈബർ ഭീഷണികൾ നേരിടാൻ ബാങ്കിന്റെ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിജിറ്റൽ അസറ്റുകൾ, ചാനലുകൾ മുതലായവ സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനം നിർമ്മിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
പശ്ചാത്തല ഭൗതിക സാഹചര്യങ്ങളിൽ ഉറിയാക്കോട് ഗവ: എല്‍ പി എസ്സ് ഒരു പടി മുന്നിലേക്ക്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ ഉച്ച ഭക്ഷണ പദ്ധതി വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
സർവം ചലിതം പദ്ധതി ഒ.എസ്. അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്ത് നിന്ന് കോണ്‍ഗ്രസിന് ഒരു അധ്യക്ഷന്‍ ഉണ്ടാകുന്നതില്‍ ഒരു കുഴപ്പവുമില്ലായെന്ന് ജി 23 നേതാവ് പിജെ കുര്യന്‍ വ്യക്തമാക്കി
കാൻസർ, പ്രമേഹം, ഹൃദയം, ശ്വാസകോശ രോഗങ്ങൾ മൂലം ലോകത്ത് ഓരോ രണ്ട് സെക്കൻഡിലും 70 വയസ്സിന് താഴെയുള്ള ഒരാൾ മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇത്തരത്തിലുള്ള 10 മരണങ്ങളിൽ 9 ഉം സംഭവിക്കുന്നത് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.