September 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: പ്രമുഖ നിര്‍മാണ സാമഗ്രി ബ്രാന്‍ഡായ അപര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ടൈല്‍ വിഭാഗമായ വിറ്റേരോ ടൈല്‍സില്‍ 100 കോടി രൂപ നിക്ഷേപിച്ചു. ആന്ധ്രാ പ്രദേശിലെ പെഡ്ഡപുരത്തെ വിറ്റേരോ ടൈല്‍സ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാണ് നിക്ഷേപം.
സംസ്ഥാനത്തെ തൊഴിലുടമ - തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം. "തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ " എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനത്തിന്റെ പുസ്തകരൂപം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്ര ഐ എ എസിന് നൽകി നിർവഹിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഈ 5 വര്‍ഷം കൊണ്ട് ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കുന്നത്.
മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തന്റെ ആനിമേഷന്‍ ചിത്രമായ 'റീനാ കീ കഹാനി' ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍. ഒമ്പതര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം മനുഷ്യക്കടത്തിന്റെ ഭീകരമായ വശങ്ങളിലേക്കാണ് നമ്മളെ കൊണ്ട് പോകുന്നത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
വിലക്കയറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളിൽ കണയന്നൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തും.
ഡിസംബർ ഒന്ന് മുതൽ നാലു വരെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യ സ്‌കിൽസ് സൗത്ത് മേഖല മത്സരത്തിൽ 39 ഇനങ്ങളിൽ 16 സ്വർണവും 16 വെള്ളിയും നേടി കേരളം കരുത്തു തെളിയിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്‌കരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മേഖലയിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്കു കുതിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂർ:തൃശൂർ ജില്ലയിൽ ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 18-ാം വാർഡ് ചാലാംപാടം, മതിലകം ബ്ലോക്ക് പഞ്ചായത്ത് 10-ാം വാർഡ് അഴീക്കോട്, കടപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ലൈറ്റ്ഹൗസ് എന്നീ നിയോജക മണ്ഡലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 55 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...