May 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
വിനോദത്തിനായി കാണികള്‍ ഇന്ന് ആശ്രയിക്കുന്ന പ്രധാന പ്ലാറ്റ്ഫോം ആണ് ഓവര്‍ ദി ടോപ്പ് അഥവാ ഒടിടി. തിയറ്ററുകള്‍ അടച്ചിടപ്പെട്ട കൊവിഡ് കാലത്താണ് ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ വലിയ നേട്ടമുണ്ടാക്കിയത്. ഇന്ന് ഒരു വിജയ ചിത്രം തിയറ്ററുകളില്‍ കാണുന്നതിനേക്കാളുമധികം പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ കാണാറുണ്ട്.
ഹൈദരാബാദ്: ഓസ്ട്രേലിയന്‍ സൂപ്പർ താരം ഡേവിഡ് വാർണർ സിനിമയിലേക്ക്. തെലുങ്ക് സിനിമയില്‍ അതിഥി താരമായാണ് വാര്‍ണര്‍ സിനിമ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. ടിക് ടോക്കിലേയും ഇന്‍സ്റ്റഗ്രാം റീല്‍സിലേയും ടോപ് ക്ലാസ് പെര്‍ഫോമെന്‍സാണ് വാര്‍ണര്‍ക്ക് ടോളിവുഡിലേക്കുള്ള എന്‍ട്രി സമ്മാനിച്ചത്.
പോക്കറ്റില്‍ ചില്ലറ തിരഞ്ഞിരുന്ന ആ പഴയകാലമല്ല, പേയ്മെന്‍റിന് ഇന്ന് ഡിജിറ്റല്‍ വാലറ്റുകളും കാര്‍ഡുകളുമുണ്ട്. ഇങ്ങനെ ഡിജിറ്റല്‍ പണമിടപാടുകളുടെ കൂടെ വളര്‍ന്നവര്‍ കൂടിയാണ് ജെന്‍ സി. അതുകൊണ്ട് തന്നെ ബാങ്ക് അകൗണ്ടില്‍ പണം വേണമെന്നും കട ബാധ്യത വന്നാല്‍ പാടുപെടുമെന്നും അവര്‍ക്കറിയാം. പക്ഷെ അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടാക്കിയെടുക്കുക എന്നത്. ക്രെഡിറ്റ് സ്കോറിന്‍റെ പ്രാധാന്യം അവഗണിക്കുന്നത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർ​​ഗങ്ങളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ. കേന്ദ്ര സർക്കാറിൻ്റെ പിന്തുണയുള്ളതാണഅ ഇതിൻ്റെ കാരണം. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇത് നിക്ഷേപകർക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കാൻ കാരണമാകും.
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ ഐടി രംഗത്തെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് 9ന് ഐടി ജീവനക്കാരുടെ ഭീമന്‍ പ്രതിഷേധം. കര്‍ണാടക ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയനാണ് (KITU) ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ മാര്‍ച്ച് 9ന് പ്രതിഷേധ ധര്‍ണ്ണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐടി രംഗത്തെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം, ജോലി-ജീവിത സന്തുലിതാവസ്ഥ എല്ലാ തൊഴിലാളികളുടെയും അവകാശമാണ് എന്നീ പ്രധാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിഷേധമെന്ന് ദി ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കാലിഫോര്‍ണിയ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ പുതിയ മെറ്റ എഐ ഇന്‍റര്‍ഫേസ് ഉടന്‍ ലഭിച്ചേക്കും. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് പതിപ്പിലായിരിക്കും പരിഷ്‌കരിച്ച ഈ മെറ്റ എഐ ഇന്‍റര്‍ഫേസ് ആദ്യം വരിക. വാട്‌സ്ആപ്പ് ഉപയോക്താക്കൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ചാറ്റ്ബോട്ടായ മെറ്റ എഐ ആക്‌സസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതികളില്‍ മെറ്റ നിരവധി മാറ്റങ്ങൾ വരുത്തുന്നതായാണ് റിപ്പോർട്ട്. പുത്തന്‍ മെറ്റ എഐ ഇന്‍റര്‍ഫേസ് ഒരു ഓട്ടോമാറ്റിക് വോയ്‌സ് മോഡ് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: ആശാ പദ്ധതി വിഹിതത്തിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണ കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്ന്. ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ 2023-24 വർഷത്തിൽ 636 കോടി രൂപയാണ് നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു. കേന്ദ്രവും കേരളവും ഇന്നലെ ഉന്നയിച്ച വാദങ്ങൾ ഇങ്ങനെയാണ്.
ലാഹോർ: പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായ പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ആറു പേർ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
ദില്ലി: ഇന്ത്യയിൽ 'യൂബർ ഫോർ ടീൻസ്' സേവനം യൂബർ കമ്പനി ആരംഭിച്ചു. 13 മുതൽ 17 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് യൂബർ അക്കൗണ്ടുകൾ സജ്ജീകരിക്കാനും, അവരുടെ യാത്രകളിൽ കൂടുതൽ നിയന്ത്രണം ഉറപ്പാക്കാന്‍ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവസരം നൽകുന്നതുമായ ഫീച്ചറാണ് യൂബർ ഫോർ ടീൻസ് എന്നുള്ളത്. 2023-ൽ അമേരിക്കയിൽ ആരംഭിച്ച ഈ ഫീച്ചർ ഇപ്പോൾ 50-ൽ അധികം രാജ്യങ്ങളിലേക്ക് യൂബര്‍ അധികൃതര്‍ വ്യാപിച്ചിരിക്കുകയാണ്.