September 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മുന്ദ്രാ: ഗുജറാത്തിലെ തുറമുഖത്ത് നിന്ന് ഇരുപത്തി ഒന്നായിരം കോടി വില വരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇഡിയും അന്വേഷണം തുടങ്ങി. ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാറും സംശയ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ദില്ലി :കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്.
ദില്ലി: ധന്‍ബാദിലെ ജ‍ഡ്ജി ഉത്തം ആനന്ദിന്‍റെ (Dhanbad district judge) മരണം കൊലപാതകമെന്ന് സിബിഐ (cbi). പ്രതികള്‍ മനപ്പൂര്‍വ്വം ജ‍ഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണന്ന് അന്വേഷണത്തില്‍ ബോധ്യമായെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.
ദില്ലി: രണ്ട് ഡോസ് കൊവിഷീൽഡ് (Covishield) എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ (Quarantine)വേണമെന്ന നിർദ്ദേശം യുകെ (United Kingdom) പിൻവലിച്ചു. രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം.
ദില്ലി: എയർ മാർഷൽ വി ആർ ചൗധരി വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലുള്ള മേധാവി ആർ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാൻ ഇരിക്കെയാണ് തീരുമാനം. നിലവിൽ എയർ സ്റ്റാഫ് വൈസ്.ചീഫാണ് ചൗധരി.
ദില്ലി: ഇന്ത്യയില്‍ എത്തിയ സിഐഎ ഉദ്യോസ്ഥന് ഹവാന സിന്‍ഡ്രോം കണ്ടെത്തിയതായി റിപ്പോർട്ട്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിനൊടൊപ്പം ഇന്ത്യ സന്ദർശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിന്‍ഡ്രോം ബാധിച്ചതെന്നാണ് വിവരം.
ദില്ലി: അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തില്‍ പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ്.
ദില്ലി: ജമ്മുകാശ്മീരിലെ ഉദംപൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് രണ്ട് സൈനികർ മരിച്ചു. മേജ‍ർമാരായ രോഹിത് കുമാർ, അനൂജ് രാജ്പുത്ത് എന്നിവരാണ് മരിച്ചത്. ചീറ്റ ഹെലികോപ്റ്ററില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
മുംബൈ: ഗാന്ധിയെ വധിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന് പ്രസംഗിച്ചതിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്ദേ എന്നയാൾ നൽകിയ ഹർജിയാണ് തള്ളിയത്.
ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ബ്രിട്ടൺ ക്വാറൻറൈൻ നിർബന്ധമാക്കി. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിർദേശങ്ങളിൽ കൊവിഷീൽഡിന്റെയും കൊവാക്സീൻറെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്സീനെടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.