September 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: മുന്‍നിര ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്കയുടെ ഗ്ലോബല്‍ കപാസിറ്റി സെന്ററായ ആസ്ട്രാസെനെക്ക ഇന്ത്യ തങ്ങളുടെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇന്ത്യയില്‍ ക്ലിനികല്‍ ഡാറ്റാ ഇന്‍സൈറ്റ്‌സ് ഡിവിഷന് തുടക്കം കുറിച്ചു.
തിരുവനന്തപുരം: കോവിഡിന്റെ പ്രതീക്ഷിതമായ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്ക കുട്ടികളെ സംബന്ധിച്ചാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുമുണ്ട്.
കൊച്ചി: നാറ്റ്വെസ്റ്റ് ഗ്രൂപ്പിന്‍റെ ആഗോള കെയ്പബിലിറ്റി കേന്ദ്രമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ (മുന്‍ ആര്‍ബിഎസ് ഇന്ത്യ) 11-ാമതു നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ "എര്‍ത്ത് ഗാര്‍ഡിയന്‍" അവാര്‍ഡ് കരസ്ഥമാക്കി.
കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലുഷന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി.
● സ്മാർട്ട്ഫോൺ വാങ്ങിക്കുമ്പോൾ ബാറ്ററി (65%), ക്യാമറ (63%) എന്നിവയ്ക്ക് മുകളിലായി ഉപഭോക്താക്കളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് മികച്ച ഓഡിയോ (69%) ഗുണനിലവാരമാണ്. ●
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഇടപെടലിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഉടന്‍ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധനയില്‍ ഹേമാവതി തീരെ അവശയാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടര്‍ന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ഹേമാവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലന്‍സ് കയറ്റുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ എത്തുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സിനുള്ളില്‍ വെച്ച് 11 മണിയോടെ ആഷ്‌ലിയുടെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രന്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്.
തിരുവനന്തപുരം; സംസ്ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുത്തു, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒക്ടോബർ 21നു പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികൾ താത്കാലികമായി നീട്ടി വയ്ക്കുന്നു കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്.
തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തിറക്കാനാണ്
ദില്ലി: കൊവിഡ് 19 വെറസിന്‍റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന .
മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു . 22 പേരുമായി യാത്ര ചെയ്ത എല്‍-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന്മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 84 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...