September 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: കോര്‍പ്പറേറ്റ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിന് അനുസൃതമാക്കിയ ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ ഉപകമ്പനിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് (എംഐബിഎല്‍),
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ അപായ സൂചനകള്‍ നമുക്ക് തന്നെ തിരിച്ചറിയാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകമെമ്പാടും ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗമാണ് ഗൃഹ പരിചരണം അഥവാ ഹോം കെയര്‍. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2152, പത്തനംതിട്ട 2063,
കൊച്ചി: ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ചെറുകിട, വാണിജ്യ മേഖലകളിലെ ഉപയോഗത്തിനായി ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് കോണ്‍ടാക്ട് ഇമേജ് സെന്‍സര്‍ സാങ്കേതികവിദ്യ അധിഷ്ഠിതമായുള്ള ‘വാല്‍മാറ്റിക്’ നോട്ടെണ്ണല്‍ യന്ത്രം അവതരിപ്പിച്ചു. ഇതിലൂടെ തങ്ങളുടെ വിപണി വിഹിതം ഇപ്പോഴത്തെ ആറു ശതമാനത്തില്‍ നിന്ന് 2024-ഓടെ 15 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നോട്ടുകളുടെ എണ്ണപ്പിശകിലും വ്യാജ നോട്ടുകളുടെ കടന്നു വരവു കണ്ടെത്തുന്നതിലും ഉള്ള പ്രശ്നങ്ങള്‍ മറികടക്കാന്‍ ഈ സാങ്കേതികവിദ്യാ അധിഷ്ഠിത മുന്നേറ്റം സഹായകമാകും. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം 2020-ല്‍ ഉന്നത ഗുണനിലവാരത്തില്‍ നിര്‍മിച്ച 92.17 കോടി രൂപയിലേറെ വരുന്ന കള്ള നോട്ടുകളാണ് പിടികൂടിയത്. ബാങ്കിങ് മേഖലയിലും ചെറുകിട, വാണിജ്യ മേഖലകളിലും നോട്ട് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മുന്‍നിരയിലാണുള്ളത്. നിലവിലുള്ള 3ഡി, കളര്‍ സെന്‍സര്‍ വാല്യു കൗണ്ടറുകളെ അപേക്ഷിച്ച് വാല്‍മാറ്റിക് മുന്നിട്ടു നില്‍ക്കുയാണ്. മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യം അടക്കം നിരവധി ഘടകങ്ങള്‍ മൂലം നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചു വരികയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഗ്ലോബല്‍ ഹെഡും, വൈസ് പ്രസിഡന്‍റുമായ പുഷ്കര്‍ ഗോഖലെ പറഞ്ഞു. 15 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ പ്രതിവര്‍ഷം ആയിരം യൂണിറ്റുകളുടെ വില്‍പനയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം 500, 2000 രൂപകളുടെ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബാങ്കുകളിലും വന്‍തോതില്‍ കറന്‍സി കൈകാര്യം ചെയ്യുന്നിടങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട യന്ത്രങ്ങള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയാണിതു ചൂണ്ടിക്കാട്ടുന്നത്.
ദില്ലിയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. രാത്രി കാല കർഫ്യു തുടരും. സ്‌കൂളുകൾ അടഞ്ഞു കിടക്കും.
ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് വില കുതിച്ചുയരുന്നു.
കൊച്ചി: ഇന്ത്യയിലെ പ്രശസ്ത നിർമാണ ദാതാക്കളായ സിംപ്ലിഫോർജ് ക്രിയേഷൻസ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 3ഡി പ്രിൻ്റർ പുറത്തിറക്കി.
തിരുവനന്തപുരം: രോഗമില്ലാതെ ജീവിക്കുക എന്നതാണ് ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നത്.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 57 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...