September 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും ലയണ്‍സ് ക്ലബ് നോര്‍ത്ത് പറവൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് ഇതിനോടകം അപേക്ഷ നല്‍കിയവര്‍ക്കായുളള ഓണ്‍ലൈന്‍ ഇന്‍ഫോ സെഷന്‍ ഏപ്രില്‍ 28ന് നടക്കും. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിൻ.
തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു. ആറ്റിങ്ങൽ മാമത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ബസിൻ്റെ അടിഭാഗത്ത് നിന്നാണ് തീ പടർന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന 30 യാത്രക്കാരും സുരക്ഷിതരാണെന്ന് ജീവനക്കാര്‍ അറിയിച്ചു.
ദില്ലി: പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്.
ദില്ലി: പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്.
ദുബൈ: ദുബൈ- ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിക്കുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മെയ് 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ഇ-308 ബസ് സർവീസ്. 12 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മെയ് 2 മുതൽ ചില ബസ് റൂട്ടുകളിൽ മാറ്റം വരുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഇന്ന് (ഏപ്രിൽ 9, 2025) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. തലസ്ഥാന നഗരിയിൽ നിന്നും മറ്റു ജില്ലകളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കാനായി കരിക്കകത്ത് എത്തിച്ചേർന്നു.
തിരുവനന്തപുരം: പ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല നാളെ (ഏപ്രിൽ 9, 2025) നടക്കും. ഇതിനോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു. തലസ്ഥാന നഗരിയും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തജനങ്ങൾ നാളത്തെ പൊങ്കാലയിൽ പങ്കെടുക്കാനായി കരിക്കകത്തേക്ക് എത്തിച്ചേരും.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് (ഏപ്രിൽ 7, 2025) നടി അനുശ്രീയുടെ നൃത്ത പ്രകടനം കാണാൻ ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തി. വിപുലവും മനോഹരവുമായ രീതിയിൽ ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം ഓരോ ദിവസവും പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് ഭക്തജനങ്ങൾക്കായി ഒരുക്കുന്നത്.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (ഏപ്രിൽ 5, 2025) ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന കാഴ്ചകളാണ് ക്ഷേത്രത്തിലും പരിസരത്തുമായി ഒരുക്കിയിരിക്കുന്നത്. ഇന്നലെ കൊടിയേറ്റത്തോടെ ആരംഭിച്ച ഉത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചു. രാവിലെ മുതൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. വൈകുന്നേരത്തോടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നാടൻ പാട്ടുകൾ, നൃത്ത രൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഭക്തജനങ്ങൾക്ക് ആസ്വാദ്യകരമായ അനുഭവമായി. ക്ഷേത്ര പരിസരം വർണ്ണാഭമായ ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമാണ്. ഇത് രാത്രിയിലെ കാഴ്ചയ്ക്ക് കൂടുതൽ മനോഹാരിത നൽകുന്നു. വിവിധ തരത്തിലുള്ള സ്റ്റാളുകളും കച്ചവടക്കാരും ഉത്സവത്തിന്റെ ഭാഗമായി ഇവിടെയെത്തിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി വിനോദങ്ങളും കളികളും ഇവിടെയുണ്ട്. ഈ വർഷത്തെ ഉത്സവത്തിലെ പ്രധാന ആകർഷണമായ പൊങ്കാല ഏപ്രിൽ 9 നാണ് നടക്കുന്നത്. അതിനായുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിലും പരിസരത്തും പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയിടുന്ന ഈ ചടങ്ങ് തിരുവനന്തപുരത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. വരും ദിവസങ്ങളിലും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.