May 18, 2024

Login to your account

Username *
Password *
Remember Me
Author

Author

ആരോഗ്യസേവന മേഖലയില്‍ ഒരു ജനകീയ പദ്ധതി കൂടി യാഥാര്‍ത്ഥ്യമാക്കുകയാണ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. രക്തദാനത്തിന് സന്നദ്ധരായവരെ അംഗങ്ങളാക്കുന്ന 'സ്‌നേഹധാര' പദ്ധതിക്ക് പഞ്ചായത്തില്‍ തുടക്കമായി. 2000 പേര്‍ ഉള്‍പ്പെടുന്ന രക്തദാന ഡയറക്ടറിയുടെ രൂപീകരണം ആരംഭിച്ചു.
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കൂടുതല്‍ ഗ്രാമീണ റോഡുകള്‍ നവീകരണത്തിനൊരുങ്ങുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്ന റോഡുകളാണ് നവീകരിക്കുന്നത്.
തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ നിലയ്ക്കാമുക്കില്‍ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ മാസം ആറിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
യുവാക്കളുടെ കഴിവുകൾ സമൂഹ നിർമിതിക്കാണ് വിനിയോഗിക്കേണ്ടതെന്ന് സാംസ്‌കാരിക,യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലഹരി, അന്ധവിശ്വാസം പോലുള്ള വിപത്തുകൾക്കെതിരെ പ്രതിരോധം തീർക്കേണ്ടവരാണ് യുവാക്കളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം : ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിരന്തര പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസമെന്നും സാങ്കേതിക വിദ്യാഭ്യാസ രം?ഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തിന്റെ ആസൂത്രണ പ്രക്രിയയുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ പ്ലാൻസ്‌പേസ് 2.0 യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
അഞ്ജുശ്രീയുടെ മരണം നടത്തിയ പരിശോധനയിൽ രക്തത്തിൽ വിഷാംശത്തിൻറെ സാന്നിധ്യമില്ലെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
ഇന്നും സ്വർണവിലയിൽ കുതിപ്പ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയാണ്.
ഇന്നലെ മൂവായിരത്തോളം വരുന്ന ഒരു സംഘം ബ്രസീൽ പാർലമെൻറിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനുശേഷം ആ മാർച്ച് വലിയ സംഘർഷത്തിലേക്ക് നീങ്ങി. തുടർന്നാണ് അവർ സുപ്രിം കോടതി ആക്രമിച്ചത്.