September 14, 2025

Login to your account

Username *
Password *
Remember Me
Author

Author

എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ​ ഴാങ് ലൂക് ഗൊദാർദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു.
ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ ഇന്നലെ റെക്കോർഡ് വരുമാനം നേടി കെസ്ആർടിസി. പ്രതിദിന വരുമാനം 8.4 കോടി രൂപയാണ് ലഭിച്ചത്. ഇന്നലെ നടത്തിയത് 3941 സർവീസുകളാണ്. സ്വിഫ്റ്റ് സർവീസിന്റെ ഇന്നലത്തെ കളക്ഷൻ 37 ലക്ഷം രൂപയാണ്.
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഏകദേശം 63 ലക്ഷം പേര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ഐക്യരാഷ്‌ട്ര സംഘടന. ഭക്ഷ്യസുരക്ഷയും ജീവിതോപായവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ​ഗുരുതരമാകുമെന്ന് ഭക്ഷ്യ കാർഷിക സംഘടനയുടെയും ലോക ഭക്ഷ്യ പരിപാടിയുടെയും സംയുക്ത റിപ്പോര്‍ട്ട് വ്യക്തമാക്കി.
നിസ്വാര്‍ഥ സേവനങ്ങളുടെ മാതൃകയാണ് തന്റെ അമ്മയെന്ന് എലിസബത്ത് രാജ്ഞിയെ വിശേഷിപ്പിച്ച് ചാള്‍സ് മൂന്നാമന്‍. പുതിയ രാജാവായി പ്രഖ്യാപിക്കപ്പെട്ടശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിലെ അനുശോചന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തിൽ മദ്യനിരോധനനയം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചു. ചില സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനമുണ്ടെന്നും എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്നും ഹർജിക്കാരൻ വാദിച്ചു.
പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപുർ ജില്ലയിൽ മാത്രം കഴിഞ്ഞവർഷം ജീവനൊടുക്കിയത്‌ 122 കർഷകർ. ബം​ഗാളിൽ കർഷക ആത്മഹത്യയില്ലെന്ന് മമത സർക്കാർ നിയമസഭയിലും പുറത്തും ആവർത്തിച്ച് പറയുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്‌ത്‌ കേരളസർക്കാർ അടക്കം നൽകിയ ഹർജികളിൽ മറുപടി സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു. അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പൗരത്വ ഭേദഗതി ഹർജികളിൽ അതത്‌ സംസ്ഥാനങ്ങളും മറുപടി നൽകണം.
രാജ്യത്ത്‌ ചില്ലറവിൽപ്പന മേഖലയിലെ പണപ്പെരുപ്പം (വിലക്കയറ്റത്തോത്‌) ആഗസ്‌തിൽ വീണ്ടും വർധിച്ച്‌ ഏഴ്‌ ശതമാനമായി. പണപ്പെരുപ്പം ആറ്‌ ശതമാനം കവിയുന്നത്‌ സമ്പദ്‌ഘടനയ്‌ക്ക്‌ ഹാനികരമാണെന്ന റിസർവ്‌ബാങ്ക്‌ നിരീക്ഷണം നിലനിൽക്കെയാണിത്‌.
Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കനകക്കുന്നിൽ കൗതുകം നിറച്ച് ഇന്ത്യൻ ആർമിയുടെ ആയുധ…

കനകക്കുന്നിൽ കൗതുകം നിറച്ച്  ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം

Sep 09, 2025 54 കേരളം Pothujanam

ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്...