September 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി: ഉത്തരേന്ത്യയിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രിയോടടുക്കുയാണ്.ശക്തമാകും .കശ്മീരിൽ താപനില മൈനസ് 7 ലെത്തി.ദില്ലിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയും താപനില 3 ഡിഗ്രിയായിരുന്നു.ചണ്ഡീഗഡിൽ രേഖപ്പെടുത്തിയത് 2.8 ഡിഗ്രി സെൽഷ്യൽസ്.
ദില്ലി: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രൈവറ്റ് വാർഡിലാണ് പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു കുടയ്ക്കു കീഴില്‍ വിവിധ സേവനങ്ങള്‍ ലഭിക്കുന്ന ഫെഡ്-ഇ-സ്റ്റുഡിയോയും ബ്രാഞ്ചിനൊപ്പം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: ഊര്‍ജ്ജക്ഷമതയിലെ വിവിധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്ത് ടെക്‌നോപാര്‍ക്ക്.
ആകെ 157 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം:ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേളയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ഹരിത ഗ്രാമം ഒരുങ്ങി.
കോഴിക്കോട്: ഹാപ്പീ ക്രിസ്മസ് ആശംസകളുമായി ടെക്കികളെ വരവേല്‍ക്കാന്‍ ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലേക്ക് വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ സാന്റാക്ലോസെത്തും.
കൊച്ചി: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്.
തിരുവനന്തപുരം; സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന ട്രക്ക് ബോഡികളും ,ട്രക്ക് ക്യാബിനുകളും, ടിപ്പർ ബോഡികളും സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.