September 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: മുള ഉത്പന്നങ്ങള്‍, പനമ്പ് കയര്‍ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓണ്‍ലൈന്‍ ്പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് കയര്‍- വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ 18ാമത് കേരള ബാംബു ഫെസ്റ്റ് ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐ എസ് ആർ ഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപകടകരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഐ എസ് ആർ ഒ സ്റ്റാഫ് അസോസിയേഷന്‍റെ 39-ാം വാര്‍ഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്‌ :-
തിരുവനന്തപുരം : 80,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വിനോദ കേന്ദ്രം. അന്താരാഷ്ട്ര നിലവാരമുള്ള 13 റൈഡുകൾ. സാഹസികത നിറച്ച് റോൾ ഗ്ലൈഡർ റൈഡ് മുതൽ വിർച്വൽ റിയാൽറ്റി ഗെയിമിംഗ് സോൺ വരെ. തലസ്ഥാനത്ത് ലുലു മാൾ തുറന്ന ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട കളിസ്ഥലമായി ഫൺട്യൂറ മാറി.
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ദില്ലി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
കാനഡയുടെ പശ്ചാത്തലത്തില്‍ സീമ ശ്രീകുമാര്‍ അണിയിച്ചൊരുക്കിയ റൊമാന്റിക്ക് സൈക്കോ ത്രില്ലര്‍ ഒരു കനേഡിയന്‍ ഡയറി മികച്ച അഭിപ്രായങ്ങള്‍ നേടി രണ്ടാം വാരത്തിലേക്ക്. കാഞ്ഞങ്ങാടും, തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ തിയ്യറ്ററിലും ചിത്രത്തിന് ഹൗസ്ഫുള്‍ ഷോസ് ലഭിച്ചിരുന്നു.
തിരുവനന്തപുരം: ഇന്ത്യയിലെ 15,000 കോടി രൂപയുടെ ഐസ്‌ക്രീം വ്യവസായത്തിലെ തുടര്‍ച്ചയായ വിശ്വാസത്തിന്റെ സൂചകമായി അമേരിക്കയിലെ പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ ഇന്ത്യയിലെ 33-ാമത് ഔട്ട്‌ലെറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. തലസ്ഥാനത്ത് പുതുതായി ആരംഭിച്ച ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ ലുലു മാളിലാണ് ഔട്ട്‌ലെറ്റ് തുറന്നിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ആരംഭിച്ചത്.
യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ പലസ്ഥലങ്ങളിലായി 11 സെന്‍റീമീറ്റര്‍ മുതല്‍ 28 സെന്‍റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ച് പോവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനമാണ് കാലിഫോര്‍ണിയയില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 58 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...