February 13, 2025

Login to your account

Username *
Password *
Remember Me
കൊച്ചി: ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏതാനും വിവരങ്ങള് നല്കിയാണ് ഇതു ചെയ്യാനാവുക. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികള്, കുറഞ്ഞ പലിശ നിരക്ക്, സീറോ പ്രോസസിങ് ചാര്ജ്, വനിതകള്ക്ക് പലിശ ഇളവ്, മുന്കൂട്ടി പണം അടക്കാനുള്ള സൗകര്യം, ഓവര്ഡ്രാഫ്റ്റ് ആയി ഭവന വായ്പ പ്രയോജനപ്പെടുത്താനുള്ള അവസരം തുടങ്ങിയവയും എസ്ബിഐ ലഭ്യമാക്കുന്നുണ്ട്. പ്രതിദിന ബാലന്സിന്റെ അടിസ്ഥാനത്തില് പലിശ കണക്കാക്കുന്ന രീതിയാണ് പിന്തുടരുന്നത്. മൂന്നു വര്ഷം മുതല് 30 വര്ഷം വരെ കാലയളവിലേക്ക് 6.70 ശതമാനം മുതലുളള പലിശയിലാണ് വായ്പ ലഭിക്കുക. അക്കൗണ്ടുള്ള ബാങ്കുകളിലെ കഴിഞ്ഞ ആറു മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്, വായ്പകളുണ്ടെങ്കില് അതിന്റെ ഒരു വര്ഷത്തെ സ്റ്റേറ്റ്മെന്റ്, മൂന്നു മാസത്തെ സാലറി സ്ലിപ്, രണ്ടു വര്ഷത്തെ ആദായ നികുതി റിട്ടേണ് പകര്പ് തുടങ്ങിയ രേഖകളും സമര്പ്പിക്കണം. പൊതുവായ ഭവന വായ്പയ്ക്ക് പുറമെ വനിതകള്ക്കുള്ള ഭവന വായ്പ, പ്രവാസികള്ക്കുളള ഭവന വായ്പ, മുന്കൂട്ടി അനുമതിയുള്ള ഭവന വായ്പ, ടോപ് അപ്, റിവേഴ്സ് മോര്ട്ട്ഗേജ് തുടങ്ങി നിരവധി പദ്ധതികള് ഓരോ വിഭാഗങ്ങള്ക്കുമായി എസ്ബിഐ ലഭ്യമാക്കുന്നുണ്ട്.
ബെംഗളൂരു: വരാനിരിക്കുന്ന ആഘോഷ സീസണിൽ Amazon ഇന്ത്യയുടെ മാർക്കറ്റ് പ്ലേസിൽ നടക്കുന്ന വിൽപ്പനകളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കുള്ള (SMBs) പ്രതീക്ഷകളെകുറിച്ച് അറിയാൻ കമ്പനി നിയോഗിച്ച പഠനത്തിന്റെ കണ്ടെത്തലുകൾ Amazon ഇന്ത്യ ഇന്ന് പുറത്തുവിട്ടു.
തിരുവനന്തപുരം: ആഘോഷ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ അവരുടെ സെല്ലർ രജിസ്ട്രേഷനും അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങളും മലയാളത്തിൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് പുറത്തിറക്കിയ ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) 108 കോടി രൂപയുടെ ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ നേടി.
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ തീരുമാനം.
കൊച്ചി: സ്വകാര്യ കമ്പനിയായ(ഐഡിഡിഎം) പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ പ്രഥമിക ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 21 ന് ആരംഭിക്കുന്നു. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത്, വികസിപ്പിച്ച്, നിര്‍മ്മിക്കുന്ന കമ്പനികളിലൊന്നാണ് പാരാസ്.
കൊച്ചി: എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ ആദ്യ അന്താരാഷ്ട്ര പദ്ധതിയായ എച്ച്ഡിഎഫ്സി ഡെവലപ്ഡ് വേള്‍ഡ് ഇന്‍ഡക്സസ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു.
കൊച്ചി: ആറു മാസം മുതല്‍ 12 മാസം വരെയുള്ള ഹ്രസ്വകാലാവധിയിലേക്ക് പാര്‍ക്ക് ചെയ്യുവാനായി യുടിഐ ട്രഷറി അഡ്വാന്‍റേജ് ഫണ്ട് അനുകൂലമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം; കെഎസ്ആർടിസി കൊമേർഷ്യൽ വിഭാഗത്തിന്റെ പ്രധാനഭാഗമായ ലോജിസ്റ്റിക്സ് വിങ്ങിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ലോജിസ്റ്റിക്സ് സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കലാ കൗമുദി യുടെ പത്രക്കെട്ടുകൾ എല്ലാ ദിവസവും ബസിൽ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടുമാസം കെഎസ്ആർടിസി സൗജന്യ നിരക്കിലാണ് ഈ സർവ്വീസ് നൽകുന്നത്. ഇത് സംബന്ധിച്ച് കെഎസ്ആർടിസിയുടെ അനുമതി എസ്റ്റേറ്റ് ഓഫീസർ എം. ജി.പ്രദീപ് കുമാറിൽ നിന്നും നിന്നും കലാകൗമുദി ഡെപ്യൂട്ടി ജി. എം. ശ്രീകുമാർ, കലാകൗമുദി സർക്കുലേഷൻ മാനേജർ ജിജു എന്നിവർ ഏറ്റുവാങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും രാത്രി 12 മണിക്ക് പുറപ്പെടുന്ന മണ്ണാർക്കാട് സൂപ്പർ ഫാസ്റ്റ് അല്ലെങ്കിൽ 12.30 ന് പുറപ്പെടുന്ന തൃശൂർ സൂപ്പർ ഫാസ്റ്റ് എന്നീ സർവീസുകളിലാണ് പത്രക്കെട്ടുകൾ സുരക്ഷിതമായി എത്തിക്കുക. പുലർച്ചെ 05.30/06.00 മണിയോടെ പത്രക്കെട്ടുകൾ കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ എത്തിക്കും. അവിടെ നിന്നും കലാകൗമുദി അധികൃതർ ഏറ്റുവാങ്ങുകയും ചെയ്യും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ, ഭവന വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള് അവതരിപ്പിച്ചു.
Ad - book cover
sthreedhanam ad