April 18, 2024

Login to your account

Username *
Password *
Remember Me
Author

Author

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണപണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് ഹൈബി ഈഡന്‍ എംപിയുമായി ചേര്‍ന്ന് മൂലമ്പിള്ളിയില്‍ സ്മാര്‍ട്ട് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരു ന്ന എന്‍ജിനീയറിങ് സേവന സ്ഥാപനങ്ങളിലൊന്നായ ക്വസ്റ്റ് ഗ്ലോബല്‍ കൊച്ചിയില്‍ ഓഫിസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് ഓ ഫിസ് തുറന്നത്.
തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിൻ്റെ മുന്നറിയിപ്പ്.
ഫോബ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെര്‍നാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിക്കൊണ്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്.
പ്രതിവർഷം ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതുന്ന എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) അടുത്ത വർഷം (2023-24) മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്താൻ സർക്കാർ ഉത്തരവ്.
തെരുവുനായ പ്രശ്‌നത്തില്‍ പരിഹാര നടപടികള്‍ ഊര്‍ജിതമാക്കാന്‍ സമഗ്രപദ്ധതിയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. തെരുവുനായകള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പ്, വന്ധ്യംകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കും.
സർക്കാർ ജോലി ലഭിച്ചാലേ പറ്റൂ എന്ന നിർബന്ധാവസ്ഥ മാറി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി സംരംഭക രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നത് ശ്ലാഘനീയമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക.
സംസ്ഥാനത്തെ റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുകയാണ് പ്രധാനലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യം.
ഖത്തർ ലോകകപ്പിന്റെ സജ്ജീകരണങ്ങളുടെ ഭാഗമായി ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെ 13 വിമാനക്കമ്പനികൾ സർവീസ് നടത്തും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്റ്റേഡിയങ്ങളില്‍ നിന്ന് 30 മിനിറ്റ് യാത്ര ദൂരത്തിലാണ് എയര്‍പോര്‍ട്ട്.