April 26, 2024

Login to your account

Username *
Password *
Remember Me
Author

Author

കേരള പൊലീസിന്റെ സൈബർഡോമിനു കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) ടീമിന്റെ ഓപ്പറേഷൻ പി ഹണ്ടിനു കീഴിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും.
വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവള കമ്പനി ലിമിറ്റഡി(സിയാല്‍)ന്റെ 28-ാം വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിർഭയനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിൻ്റെ വാർഷിക ദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
സെപ്റ്റംബര്‍ 26, 2022: ലോക ഹൃദയദിനവുമായി അനുബന്ധിച്ച് തലസ്ഥാനത്തെ പോലീസുകാര്‍ക്കായി കാര്‍ഡിയോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്. കേരളാ പോലീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് കിംസ്‌ഹെല്‍ത്ത് നന്ദാവനം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാട്ടേഴ്‌സില്‍ നടത്തിയ മെഡിക്കല്‍ ക്യാംപ് എ.ഡി.ജി.പി കെ. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
പുരാവസ്തു തട്ടിപ്പു കേസിൽ പ്രതി മോൺസൺ മാവുങ്കലിന് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു. പോക്‌സോ കേസിലുൾപ്പെടെ മോൺസൺ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ നടപടി. പോക്സോ കേസിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ പിടിമുറുക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് വീണ്ടും കത്തുനല്‍കി.
തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പുളിക്കീഴ് എസ് ഐ സാജന്‍ പീറ്ററെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ പത്തനംതിട്ട എസ്പി തിരുവല്ല ഡിവൈഎസ്പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
മധ്യ റഷ്യയില്‍ ഇഷെവ്‌സ്‌കിലെ സ്‌കൂളില്‍ വെടിവയ്പ്പ്. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമി സ്വയം വെടിവച്ച് മരിച്ചു. 1000 വിദ്യാര്‍ത്ഥികളും 80 അധ്യാപകരും സ്‌കൂളില്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത അറിയിച്ച് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്‌ലോട്ട് നിലപാടറിയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഗെഹ്‌ലോട്ട് തന്റെ തീരുമാനം അറിയിച്ചത്.