April 29, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരു : ട്രൂകോളർ ഫോർ ബിസിനസ് 500 ബിസിനസ്സ് ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് കൈവരിച്ചതായി ട്രൂകോളർ പ്രഖ്യാപിച്ചു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ്ഗോള്‍ഡ് അവതരിപ്പിച്ചു.
തിരുവനന്തപുരം:തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14 വരെ ദീർഘിപ്പിച്ചു.
ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.) അഭയ് മനോഹർ സപ്രെയുടെ സിറ്റിംഗ് ഈ മാസം 23ലേക്ക് മാറ്റി. ഇന്ന് (08.09.2021) കുമിളി ഹോളിഡേ റിസോർട്ട് കോൺഫറൻസ് ഹാളിലാണ് സിറ്റിംഗ് നടത്താൻ നിശ്ചയിച്ചിരുന്നത്. കമ്മിറ്റി മുൻപാകെ സമർപ്പിച്ചിട്ടുള്ള ക്ലെയിമുകളിൽ 23ന് തീരുമാനം എടുക്കും.
കൊച്ചി: പിഒഎസ് വഴിയും ഓണ്ലൈനായും സാധനങ്ങള് വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാര്ഡ് ഉപഭോക്താക്കള്ക്ക് എണ്ണായിരം രൂപ മുതല് ഒരു ലക്ഷം രൂപ വരെയുള്ള തുകകള് ഇഎംഐ ആക്കി മാറ്റാനാവും.
സ്ത്രീധന വിരുദ്ധപ്പോരാട്ടത്തിന്റെ തത്വശാസ്ത്രം ഒരു കയ്യിൽ എല്ലാവരും കാൺകെ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ, മറച്ചുപിടിച്ച മറുകൈകൊണ്ട് സ്ത്രീധനം ഇപ്പോഴും അളന്നു തൂക്കിക്കോണ്ടിരിക്കുകയാണ് ശരാശരി മലയാളി.
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ അടുത്തയാഴ്ചയോടെ കൂടുതൽ ഇളവുകൾ ഉണ്ടായേക്കാം.
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ അയച്ച നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി വ്യാഴാഴ്‍ച അറബ് സഖ്യസേന അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഇത് വരെ 68 പേരുടെ സാമ്പിളുകൾ നെഗറ്റീവായി, 274 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ ഏഴ് പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. പ്രദേശത്ത് നടത്തിയ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേയിൽ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ടെയ്ൻമെൻ്റ് സോൺ ആക്കി അടച്ചിടുന്നത് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശം അനുസരിച്ചാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു . പ്രദേശത്ത് 89 പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. 2 മൊബൈൽ ടീം സ്ഥലത്ത് പരിശോധന നടത്തും.
റവന്യു വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്കുന്ന വിവിധ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബര്‍ 9 വ്യാഴം) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.