September 16, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 44-ാം മിനുട്ടില്‍ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോള്‍ നേടിയത്.
ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം നാളെയോടെ (ഡിസംബര്‍ 2) തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്രന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചു 'ജവാദ്' ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
തിരുവനന്തപുരം: ബ്രിട്ടനിലെ വിഖ്യാതമായ കമ്പ്യൂട്ടിംഗ് യു.കെയുടെ ഡിജിറ്റല്‍ ടെക്‌നോളജി ലീഡേഴ്‌സ് നൽകുന്ന മികച്ച തൊഴിലിടം എന്ന ബഹുമതി ആഗോള പ്രശസ്തമായ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക്. 'ബെസ്റ്റ് പ്ലേസ് ടു വർക്ക് ഇൻ ഡിജിറ്റൽ' എന്ന ബഹുമതിയാണ് യു എസ് ടി സ്വന്തമാക്കിയത്.
സിനിമ രംഗത്ത്‌ വനിതകളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.
കൊച്ചി: വിവിധ ഓഹരികളുടെ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അപേക്ഷ നല്‍കാനും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും പ്രമുഖ നിക്ഷേപ സ്ഥാപനമായ അപ്സ്റ്റോക്സ് വാട്സാപ്പീലൂടെ അവസരം ഒരുക്കി. അപ്സ്റ്റോക്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വാട്സാപ് ചാറ്റ് വിന്‍ഡോയില്‍ നിന്നു പുറത്തു പോകാതെ തന്നെ ഐപിഒ അപേക്ഷ നല്‍കാനാവും.
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി (ഐസിപിഎസ്) വഴിയാണ് ഇത് നടപ്പാക്കുക.
കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റിലെ ആഗോള മുന്‍നിരയിലുള്ള വിസയുമായി സഹകരിച്ച് രാജ്യത്തെ ആദ്യത്തെ സ്റ്റാന്‍ഡ് എലോണ്‍ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് 'ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ' ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് അവതരിപ്പിച്ചു.
തിരുവനന്തപുരം : നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത 'ഒരു കനേഡിയന്‍ ഡയറി' യുടെ ഔദ്യോഗിക ട്രെയിലര്‍ ഡിസംബര്‍ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. നടന്‍ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്യുക.
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ല.
ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം.