May 09, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മലയാള സാഹിത്യത്തിലെ പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധര മേനോന്റെ കവിത സിനിമയാകുന്നു. ജിയോ ബേബിയെ പ്രധാന കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ സിനിമ.
വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ചുറ്റുമതിൽ പണിയുന്നത്. അതുകൊണ്ട് തന്നെ ഗുണമേന്മയുള്ള നിർമ്മാണവസ്തുക്കൾ ഉപയോഗിച്ച് വേണം മതിൽ പണിയേണ്ടത്. എന്നാൽ സുരക്ഷിതത്വം നോക്കി മാത്രം മതിൽ പണിയാൻ കഴിയില്ല. മതിലിന് നൽകുന്ന ഡിസൈനുകളിലും നമ്മൾ ഒരിക്കലും കോംപ്രമൈസ് ചെയ്യാറില്ല.
ലഖ്നൗ: മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. നോയിഡയിലെ സെക്ടർ -145ലാണ് സെന്റർ ഉയരുന്നത്.
വാഷിംഗ്‌ടണ്‍: ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. 'യൂട്യൂബ് പ്രീമിയം ലൈറ്റ്' എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ. ഈ പ്ലാന്‍ നിലവിൽ യുഎസിൽ ആണ് ആരംഭിച്ചത്. വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യൂട്യൂബ് പദ്ധതിയിടുന്നു.
ഇന്ത്യയിലെ 5 സ്ത്രീകളിൽ 3 പേർക്ക് വിളർച്ച സാധ്യതയുള്ളതായി റിപ്പോർട്ട്. ഡയഗ്നോസ്റ്റിക് കമ്പനിയായ റെഡ്ക്ലിഫ് ലാബ്‌സിന്റെ ഒരു സർവേ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
സുനില്‍ ഛേത്രി. 273 ദിവസങ്ങള്‍ക്ക് മുൻപ് സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ നിന്ന് കണ്ണീരണിഞ്ഞായിരുന്നു ഛേത്രി ബൂട്ടൂരിയത്. ലോകഫുട്‌ബോളില്‍ ഇന്ത്യയൂടെ പേര് സുവര്‍ണലിപികളില്‍ ചേര്‍ത്തുവെച്ച ഇതിഹാസത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ഇന്ത്യൻ ഫുട്ബോളിന്റെ യാത്ര ഒടുവില്‍ ആ നാല്‍പതുകാരനില്‍ തന്നെ അവസാനിച്ചിരിക്കുന്നു. യെസ്, സുനില്‍ ഛേത്രി ഈസ് ബാക്ക് ഇൻ ബ്ലു.
കാൻബറ: ആൽഫ്രഡ് ചുഴലിക്കാറ്റ് ബ്രിസ്ബേനിൽ തീരം തൊടാനിരിക്കെ ഓസ്ട്രേലിയയിൽ കനത്ത ജാഗ്രത. തെക്കൻ ക്വീൻസ്‌ലൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും വ്യാപകമായ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാർ മൂലം തകർന്നു വീണു.
താനെ: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 42 കാരിക്കെതിരെ കേസെടുത്ത് പൊലീസ്. ജോലി ലഭിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 3.2 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയാണ് സ്ത്രീ യുവാവില്‍ നിന്ന് ആവശ്യപ്പെട്ടതെന്നും മുന്‍കൂറായി 3.2 ലക്ഷം കൈപ്പറ്റുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.