Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന് ഓണമേളം തിരു.നഗരത്തിനു പുറത്തും കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് ഓണാഘോഷത്തിന് സെപ്റ്റംബർ 16 നു തിരശീല

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍

ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ.

തിരു: തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭ വത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ ഐ.എം.എ. ശക്തമായി ...തുട൪ന്ന് വായിക്കുക

ഓണോത്സവത്തെ നെഞ്ചോട് ചേർത്ത് നെടുമങ്ങാട്

നെടുമങ്ങാട്: ഓണാഘോഷത്തോടനുബന്ധിച്ച് നെടുമങ്ങാട് വിവിധ കലാപരിപാടികൾക്ക് തിരശീല വീണു. സമാപന ദിവസമായ സെപ്റ്റംബർ 15 വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. എൻ.എസ് സിദ്ധമർമ്മ കടത്തനാടൻ കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റായിരുന്നു സമാപനദിവസത്തെ ആദ്യ ഇനം. തുടർന്ന് വി. ഹർഷകുമാർ അവതരിപ്പിച്ച കഥാപ്രസംഗവും കൈരളി വോയിസ...തുട൪ന്ന് വായിക്കുക

100 കലാരൂപങ്ങൾ., 10 സംസ്ഥാനങ്ങളിലെ കലാകാരന്മാർ;ഓണം ഘോഷയാത്രപൊടിപൊടിക്കും

തിരു: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തിൽ സെപ്റ്റംബർ 16 ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങൾ. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാർ ത്തണിയിക്കാൻ നഗരത്തിലെത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്ന...തുട൪ന്ന് വായിക്കുക

സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

തിരു: കനകക്കുന്നിൽ ഓണമാഘോഷിക്കാനെത്തുന്നവർക്ക് സുരക്ഷിതമായ ആഘോഷം ഉറപ്പു വരുത്തുന്നതിനായി ബൃഹത് സംവിധാനങ്ങളാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നിൽ നാർക്കോട്ടിക്‌സ് സെൽ ഡി.വൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃ ത്വത്തിൽ നൂറോളം പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കുന്നു. ഇവർക്കു പുറമേ മൂന്ന...തുട൪ന്ന് വായിക്കുക

ഉത്സവാഘോഷത്തിന് തീരശീല;സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊരുങ്ങിതിരു.നഗരം

തിരു: ഏഴു ദിനരാത്രങ്ങൾ നാടിനെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച ഓണം വാരാഘോഷത്തിന് സമാപനം. വെള്ളയമ്പലത്തുനിന്നു തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന വർണശബള മായ സാംസ്‌കാരിക ഘോഷയാത്രയോടെ ഇക്കൊല്ലത്തെ ഓണക്കാലം വിടപറയുo. മഹാപ്രളയ ത്തെ ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിന് നവകേരളം പടുത്തുയർത്താനുള്ള ഐക്യത്തിന്റ...തുട൪ന്ന് വായിക്കുക

കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ ആശാ ശരത്ത് അവതരിപ്പിക്കുന്ന നൃത്തം

തിരു:ഓണാഘോഷത്തിനു തിരശീലവീഴുന്ന സെപ്റ്റംബർ 16 തിരു.ജില്ലയിലെ വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ വൈകിട്ട് 4.30 മുതൽ ആയോധന കലാക്ഷേത്രയുടെ കളരിപ്പയറ്റ് നടക്കും. 5.30ന് അഭിനേത്രി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തവും തുടർന്ന് ഏഴുമുതൽ ബിച്ചു തിരുമല സ...തുട൪ന്ന് വായിക്കുക

സെപ്റ്റംബർ 16 ന് പ്രധാന വേദിയായ നിശാഗന്ധിഓഡി റ്റോറിയത്തിൽ വിവിധ കലാപരിപാടികൾ

തിരു: ഓണാഘോഷത്തിന്റെ അവസാന ദിനമായ സെപ്റ്റംബർ 16 ന് പ്രധാന വേദിയായ നിശാ ഗന്ധിഓഡി റ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് ആറിന് മലയാള കവിതകളുടെ മോഹിനിയാട്ടം അവതരണവും ലാസ്യ മധുരിമയും അരങ്ങിലെത്തും. ഏഴിന് സമാ പന സമ്മേളനവും തുടർന്ന് 7.30 മുതൽ പിന്നണി ഗായകൻ കാർത്തിക് നയിക്കുന്ന ഗാനമേളയും കനകക്...തുട൪ന്ന് വായിക്കുക

വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന്

തിരു: ഗാനമേള ആസ്വദിക്കാൻ വിവിധ വേദികളിൽ സെപ്റ്റംബർ 16 ന് അവസരം. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് ആറുമുതൽ സച്ചിൻ വാര്യർ, മൃദുല വാര്യർ എന്നിവർ അവതരിപ്പി ക്കുന്ന ഗാനമേളയുണ്ടാകും. വൈകിട്ട് ഏഴുമുതൽ പൂജപ്പുര മൈതാനത്ത് അൻവർ സാദത്ത്, ജ്യോത്സ്‌ന എന്നിവരും പബ്ലിക് ഓഫീസ് പരിസരത്ത് അനന്തപുരി രാജേഷും അവതരിപ്പിക...തുട൪ന്ന് വായിക്കുക

2019 ടൂറിസം വാരാഘോഷം മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി 2019 സെപ്റ്റംബര്‍ മാസം 16 ന് നടക്കുന്ന ഘോഷ യാത്ര മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ കൃത്യതയാര്‍ന്ന ആസൂത്രണങ്ങ ളോടെ പൂര്‍ത്തിയായി വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഗോത്ര, നാടോടി, ക്ളാസിക്കല്‍ കലാ രൂപങ്ങളും, ഇന്ത...തുട൪ന്ന് വായിക്കുക

കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് :സീതക്കളിയും അർജുന നൃത്തവും

തിരു: ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിലെ പ്രധാനവേദിയായ നിശാഗന്ധി ഓഡിറ്റോറി യത്തിൽ സെപ്റ്റംബർ 15 വൈകിട്ട് ആറിന് ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം ഉണ്ടാകും. ഏഴിന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതവിരുന്നും തുടർന്ന് നവ്യാ നായരുടെ നൃത്തവും അരങ്ങേറും. നാടൻ കലകൾ ആസ്വദിക്കുന്നവർക്ക് തിരുവരങ്ങില...തുട൪ന്ന് വായിക്കുക

ഓണമേളം തിരു.നഗരത്തിനു പുറത്തും

തിരു: ഓണം വാരാഘോഷത്തോടാനുബന്ധിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നെയ്യർഡാമിലും നെയ്യാറ്റിൻകരയിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാർഡാമിൽ സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ എല്ലാ ദിവസവും ആസ്വാദകരുടെ നീണ്ടനിര കാണാം. കൂടാതെ വിവിധ കലാ പരിപാടികളും വിൽപ്പനസ്റ്റാളുകളുംസന്ദർശ...തുട൪ന്ന് വായിക്കുക

ഗാനമേളകൾ തരാതരം; സംഗീതാസ്വാദകർക്കിത് രാഗോത്സവം

തിരു: ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഗീത ആസ്വാദകർക്കായി നിരവധി വേദികളാണ് പാട്ടിന് തട്ടൊരുക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയത്തിൽ സെപ്റ്റംബർ 15 വൈകിട്ട് ആറുമണിമുതൽ ഉണ്ണിമേനോൻ നൈറ്റ് ആസ്വദിക്കാം. പൂജപ്പുര മൈതാനത്ത് ഏഴുമണി മുതൽ രമേഷ് നാരായണൻ നയിക്കുന്ന ഒരു നറുപുഷ്പമായ് ഗാനസന്ധ്യ നടക്കും. ശംഖുമുഖത്ത് വൈകിട്ട്...തുട൪ന്ന് വായിക്കുക

ഓണാഘോഷത്തിന് സെപ്റ്റംബർ 16 നു തിരശീല;കനകക്കുന്നിൽ ഉത്സവാവേശം പരകോടിയിൽ

തിരു: ചിങ്ങവും ഓണവും അവധിക്കാലവും വഴിപിരിയാൻ ഒരു നാൾ കൂടി ശേഷിക്കെ അനന്ത പുരിയിലെ ഓണക്കാഴ്ച കാണാൻ ജനപ്രവാഹം തുടരുന്നു. രാവേറെയായിട്ടും കനകക്കുന്നും പരി സരവും സജീവമായിരുന്നു. സന്ധ്യയ്ക്കു പെയ്ത ചാറ്റൽമഴ ആസ്വദിച്ചു നനഞ്ഞും വഴിയോരങ്ങ ളിലെ നിറക്കാഴ്ച കൺനിറയെ കണ്ടും വേദികളിലെ കലാവിരുന്ന് ആവോളംആസ്വദിച്ചും...തുട൪ന്ന് വായിക്കുക

ഓണവും കാണാം ക്ഷേമപദ്ധതികളും അറിയാം

തിരു: കനകക്കുന്നിൽ ഓണം വാരാഘോഷം അടിച്ചുപൊളിക്കുന്നതിനൊപ്പം സർക്കാരിന്റെ വിക സന പദ്ധതികളെ അടുത്തറിയാനും അവസരം. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് കനകക്കുന്ന് പരിസരത്ത് ഇതിനായിനൃശ്ചലദൃശ്യങ്ങൾസ്ഥാപിച്ചിരിക്കുന്നത്.ഹരിതകേരളം,ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ മിഷനുകളെക്കുറിച്ചുള്ള വിശദമാ...തുട൪ന്ന് വായിക്കുക

ഇടതുമാറി വലതൊഴിഞ്ഞ് മ്യൂസിയം കോമ്പൗണ്ട്

തിരു: ഓണം ആഘോഷിക്കാൻ മ്യൂസിയം പരിസരത്തെത്തുന്നവർ കളരി അഭ്യാസമുറകളുടെ ചൊൽതാരകേട്ട് അത്ഭുതപ്പെട്ടു. മെയ് വഴക്കവും അഭ്യാസമുറകളാലും ഓണം കാണാനെത്തിയ വരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു കളരിസംഘങ്ങൾ. അങ്ങനെ കേരളത്തിന്റെ തനത് ആയോധനകലയെ അടുത്തറിയാനുള്ള വേദികൂടിയായി മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ് വേദി. ...തുട൪ന്ന് വായിക്കുക

പി.എസ്.സി.പരീക്ഷകൾ മലയാളത്തിലും മറ്റ് ന്യൂനപക്ഷ ഭാഷകളിലും നടത്തുക:നിരാഹാരസമരം പതിനേഴാം ദിവസം

(ഫോട്ടോ - നിരാഹാരം അനുഷ്ഠിക്കുന്ന - അനൂപ് വളാഞ്ചേരിയെ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നു) തിരു: ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്.സി.ആസ്ഥാനത്തിന് മുമ്പിൽ നടക്കുന്ന സമരം 17 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് ...തുട൪ന്ന് വായിക്കുക

തിരു. നഗരത്തിനു പുറത്തും ആഘോഷം: ശംഖുമുഖത്ത് വൻ തിരക്ക്

തിരു:ഓണം വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ജില്ലയിൽ ഒരുക്കിയിരിക്കുന്ന 29വേദി കളിലും വലിയ തിരക്ക്. അവധി ദിനങ്ങൾ ആഘോഷിക്കാനും കലാവിരുന്ന് ആസ്വദിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ജില്ലയാകെ ആഘോഷത്തിന്റെ ഓണക്കോടിയുടുത്തു. കടൽക്ഷോഭത്തെത്തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം...തുട൪ന്ന് വായിക്കുക

കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ സെപ്റ്റം.16 വരെ കൊതിയൂറും ചിക്കൻ വിഭവങ്ങൾ രുചിക്കാം

തിരു: ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് നാവിൽ കൊതിയൂറും ചിക്കൻ വിഭവങ്ങൾ. ചിക്കൻ നുറുക്കി വറുത്തത്, ചിക്കൻ മസാല, മലബാർ ചിക്കൻ ദം ബിരിയാണി എന്നിവ രുചിക്കാൻവൻതിരക്കാണ്. ചിക്കൻ തട്ടുകട, ചിക്കൻ പൊള്ളിച്ചത്, ചിക്കൻ വിന്താലു, ചിക്കൻ ശവ...തുട൪ന്ന് വായിക്കുക

തിരു.നഗരത്തിൽ പൂരത്തിരക്ക്; കനകക്കുന്നിൽ ഉത്സവമേളം

തിരു: പൊന്നോണപ്പൂരം കാണാൻ നാലാം ഓണ സന്ധ്യയിലും അനന്തപുരിയുടെ രാജവീഥികളി ലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. നഗരവഴികളിലെ വൃക്ഷത്തലപ്പുകളിൽ തങ്കംകെട്ടിയതുപോലെ വിരിഞ്ഞ വർണവിളക്കുകൾ കണ്ടും കനകക്കുന്നിലും മ്യൂസിയം വളപ്പിലും അരങ്ങേറിയ മനോ ഹര കലാവിരുന്ന് ആസ്വദിച്ചും രാവേറുവോളം ജനം നീങ്ങിക്കൊണ്ടിരുന്നു.സെപ്റ്റംബ...തുട൪ന്ന് വായിക്കുക

കനകക്കുന്നിലെ ഉത്സവവേദികൾ സെപ്റ്റംബർ 14 ന് നാടൻകലകളാൽ നിറച്ചാർത്തണിയും

തിരു: കനകക്കുന്നിലെ ഉത്സവവേദികൾ സെപ്റ്റംബർ 14 ന് നാടൻകലകളാൽ നിറച്ചാർത്തണിയും. പ്രധാന വേദിയായ നിശാഗന്ധിയിൽ വൈകിട്ട് 5.45ന് സുനിതാ റാണി അവതരിപ്പിക്കുന്ന ഭരത നാട്യം അരങ്ങേറും. 6.30ന് ശൈലജ അബു അവതരിപ്പിക്കുന്ന നവോത്ഥാന ഗാനങ്ങളും നാടൻ പാട്ടുകളും നടക്കും. തുടർന്ന് 7.15ന് ലെനിൽ രാജേന്ദ്രൻ സ്മരണയിൽ രാത്രിമഴ...തുട൪ന്ന് വായിക്കുക

ഗാനമേള ആസ്വദിക്കാം സെപ്റ്റംബർ 14നു

തിരു: ഗാനമേള ആസ്വദകരെ ഇനിപറയുന്ന വേദികൾ കാത്തിരിക്കുകയാണ്. കനകക്കുന്ന് സൂര്യ കാന്തിയിൽ വൈകിട്ട് ഏഴുമുതൽ പിന്നണി ഗായകൻ കെ.വി ഹർഷൻ അവതരിപ്പിക്കുന്ന ഗാന മേളയുണ്ടാകും. പൂജപ്പുര മൈതാനത്തിൽ വൈകിട്ട് ഏഴുമുതൽ നയാഗ്രാ ഇവന്റ്സ് അവതരിപ്പി ക്കുന്ന ഗീത് മാലയും കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ വൈകിട്ട് ...തുട൪ന്ന് വായിക്കുക

ചാക്യാർകൂത്തും കഥകളിയും സെപ്റ്റംബർ 14 വൈകിട്ട് നാലിന് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ

തിരു: ഓണം വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 14 വൈകിട്ട് നാലിന് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ മാർഗി സജീവ് നാരായണൻ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് നടക്കും. തുടർന്ന് ആറിന് നളചരിതം കഥകളിയും അരങ്ങേറും. കലാമണ്ഡലം കലാകാരന്മാരായ ബാലസുബ്രഹ്മണ്യൻ, മുകുന്ദൻ, ആദിത്യൻ, ബാബു നമ്പൂതിരി, ബാലസുന...തുട൪ന്ന് വായിക്കുക

കഥയരങ്ങും കവിയരങ്ങും അയ്യങ്കാളി ഹാളിൽ സെപ്റ്റംബർ 14 ഉച്ചതിരിഞ്ഞ് രണ്ടിന്

തിരു: അയ്യങ്കാളി ഹാളിൽ (വി.ജെ.റ്റി ഹാൾ) സെപ്റ്റംബർ 14 ഉച്ചതിരിഞ്ഞ് രണ്ടിന് പ്രശസ്ത കവി കളുടെ കവിതകൾ ഉൾക്കൊള്ളിച്ച കാവ്യവേദി അരങ്ങേറും. മൂന്നിന് കെ.വി മോഹൻകുമാർ,കരി ക്കകം ശ്രീകണ്ഠൻ, സുദീപ് ടി. ജോർജ്, സജനി എസ്, പി.കെ സുധി, ബൃന്ദ, കെ.വി മണികണ്ഠൻ, തലയിൽ മനോഹരൻ നായർ, പി.എസ് ചന്ദ്രമോഹൻ, സുധീർ പരമേശ്വരൻ, ജ...തുട൪ന്ന് വായിക്കുക

കനകക്കുന്നിൽ വിവിധ വേദികളിലായി നാടൻ കലകൾ അരങ്ങേറി

തിരു:കനകക്കുന്നിൽ ഇന്ന് (സെപ്റ്റംബർ 12) വിവിധ വേദികളിലായി നാടൻ കലകൾ അരങ്ങേറി. വൈകിട്ട് അഞ്ചു മുതൽ കനകക്കുന്ന് കവാടത്തിൽ നാദം കലാസമിതിയും മൈലേന്തിക്കാവും നയിച്ച ചെണ്ടമേള സന്ദർശകരെ വരവേറ്റു. തിരുവരങ്ങിൽ വൈകിട്ട് ആറിന് കരിയം രാജൻ അവതരിപ്പിച്ച ഭദ്രകാളിപ്പാട്ടും 6.30ന് കെ. വിശ്വ നാഥ പുലവർ തോൽപ്പാവക്കൂ...തുട൪ന്ന് വായിക്കുക

മ്യൂസിയം പരിസരത്ത് കളരിപ്പയറ്റും അമച്വർ നാടകവും

തിരു: മ്യൂസിയം പരിസരത്ത് ഇന്നു(സെപ്റ്റംബർ 12) വൈകിട്ട് കളരിപ്പയറ്റും അമച്വർനാടകവും അരങ്ങേറി. വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ നടന്ന കളരിപ്പയറ്റ് സി.എം. മർമ തിരുമ് കളരി സംഘവും ആർ.എസ്.എൻ കളരി സംഘവും ചേർന്ന് അവതരിപ്പിച്ചു . വൈകിട്ട് ആറിന് സുനിൽ പട്ടിമറ്റം അവതരിപ്പിച്ച അമ്മ മനസ് കൈയ്യുറപാവ നാടകം, 6.30ന് തിക്കു...തുട൪ന്ന് വായിക്കുക

ദക്ഷയാഗം കഥകളി തീർഥപാദ മണ്ഡപത്തിൽ

തിരു:ഓണം വാരാഘോഷത്തോടനുബന്ധിച്ച് കിഴക്കേകോട്ട തീർഥപാദമണ്ഡപത്തിൽ ഇന്നുസെപ്റ്റം ബർ 12 വൈകിട്ട് ആറിന് ദക്ഷയാഗം കഥകളി അരങ്ങേറി. കലാമണ്ഡലം കലാകാരന്മാരായവിജയ കുമാർ, ഷൺമുഖൻ, പ്രദീപ്, നീരജ്, വിനോദ്,കൃഷ്ണദാസ്,ശ്രീഹരി,കൃഷ്ണകുമാർ,വിനീത്, വിപിൻ, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, പത്തിയൂർ ശങ്കരൻകുട്ടി, കലാനിലയം മനോജ്...തുട൪ന്ന് വായിക്കുക

വേളിയിലെ വാട്ടര്‍സ്പോര്‍ട്‌സിലെത്തിയ പുതിയ ബോട്ടുകള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്‌തു

തിരു: വേളിയിലെ വാട്ടര്‍സ്പോര്‍ട്‌സിലെത്തിയ പുതിയ ബോട്ടുകള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ടൂറിസം വകുപ്പ് വാങ്ങി യ രണ്ടു സ്പീഡ് ബോട്ടുകളുടെയും അഞ്ച് പെഡല്‍ ബോട്ടുകളുടെയും ഫ്ലാഗ് ഓഫും ആദ്യയാത്രയും മന്ത്രി നിർവഹിച്ചു. ചടങ്ങ് കാണാനെത്തിയ മിത്ര യെന്ന കൊച്ചുമിടുക്കിയെ ആദ്യ സവാരിയില...തുട൪ന്ന് വായിക്കുക

നവകേരളം പടുത്തുയർത്താൻ ഓരോ മലയാളിക്കും ഊർജമാകണം ഈ ഓണം : മുഖ്യമന്ത്രി

തിരു: മഹാപ്രളയത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിന് നവകേരളം സൃഷ്ടിക്കാനു ള്ള ഊർജമാകണം ഇത്തവണത്തെ ഓണാഘോഷമെന്നു മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. നല്ല നാളെ എന്ന സങ്കൽപ്പം മലയാളി മനസിൽ മുൻപെന്നെത്തേക്കാളുമേറെ ഉയർന്നുവരുന്ന കാഴ്ച യാണ് അതിജീവനത്തിന്റെ നാളുകളിൽ കേരളം കണ്ടതെന്നും മുഖ്യമന്ത്രി പറഞ...തുട൪ന്ന് വായിക്കുക

പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട 8000 കുടുംബങ്ങൾ ഈ വർഷത്തെ ഓണമുണ്ണുന്നതു പുതിയ വീട്ടിൽ

തിരു: കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട എണ്ണായിരത്തോളംകുടുംബ ങ്ങൾ ഈ വർഷത്തെ ഓണമുണ്ണുന്നത് പുതിയ വീട്ടിൽ. അപ്രതീക്ഷിതമായുണ്ടായ വൻ ദുരന്ത ത്തിൽനിന്ന് ഒരു ജനത ഇത്രവേഗം ഉയിർത്തെഴുന്നേൽക്കുന്നത് ലോകത്തിനുതന്നെ മാതൃകയാ ണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ സംസ്ഥ...തുട൪ന്ന് വായിക്കുക

തിരുവോണനാളിൽ കനകക്കുന്നിൽ കലാസന്ധ്യ

തിരു: തിരുവോണദിനത്തിൽ കനകക്കുന്നിലെ ആഘോഷ വേദികൾ സംഗീത സാന്ദ്രമാകും. നിശാ ഗന്ധി ഓഡിറ്റോറിയം, തിരുവരങ്ങ്, സോപാനം, സംഗീതിക, സൂര്യകാന്തി എന്നീ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. കനകക്കുന്ന് കവാടത്തിൽ വൈകിട്ട് അഞ്ച് മുതൽ ഏഴുവരെ ചെണ്ടമേളവും തായമ്പകയും സന്ദർശകരെ വരവേൽക്കും. ഗസൽ പ്രേമികൾക്കായി നിശാഗന്ധി ഓഡിറ്...തുട൪ന്ന് വായിക്കുക

കീചകവധം കഥകളി 11ന് വൈകിട്ട് ആറിന് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ

തിരു:ഓണം വാരാഘോഷത്തോടനുബന്ധിച്ച് കീചകവധം കഥകളി അരങ്ങിലെത്തുന്നു. സെപ്റ്റം ബർ 11ന് വൈകിട്ട് ആറിന് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ ഇരയിമ്മൻ തമ്പി രചിച്ച കീചകവധം കഥകളി അരങ്ങേറുo. കലാമണ്ഡലം കലാകാരന്മാരായ അനിൽകുമാർ, ആരോമൽ, രാജീവ് നമ്പൂതിരി, സജീവ് കുമാർ, ശ്രീകാന്ത് വർമ്മ, അനന്തു, ഫാക്ട് മോഹനൻ, കലാനിലയം...തുട൪ന്ന് വായിക്കുക

അയ്യങ്കാളി ഹാളിൽ നാടകം,കഥയരങ്ങ്,കവിയരങ്ങ്

തിരു: അയ്യങ്കാളി ഹാളിൽ (വി.ജെ.റ്റി ഹാൾ) വൈകിട്ട് മൂന്നിന് കഥയരങ്ങ് നടക്കും.എഴുത്തുകാ രൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.എസ് ചന്ദ്രിക, എം. രാജീവ്കുമാർ, സലിൻ മാങ്കുഴി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4.30ന് കവിയരങ്ങ് കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ദേശമംഗലം രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, എസ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.