March 23, 2026

Login to your account

Username *
Password *
Remember Me

കെഫോണിന് ഒരു ലക്ഷം ഉപഭോക്താക്കള്‍: മുഖ്യമന്ത്രിയെ ആദരിച്ച് കെഫോണ്‍ ടീം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം ആഘോഷമാക്കി കെഫോണ്‍ ടീം. കെഫോണ്‍ ഓഫീസില്‍ നടന്ന ആഘോഷ പരിപാടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കെഫോണ്‍ ടീം ഉപഹാരം നല്‍കി ആദരിച്ചു. സര്‍ക്കാരിന്റെ പിന്തുണയ്ക്കും പദ്ധതിയോടുള്ള അനുഭാവ പൂര്‍വ്വമായ സമീപനത്തിനും നന്ദി പ്രകടിപ്പിച്ചാണ് കെഫോണ്‍ ടീം മുഖ്യമന്ത്രിയെ ആദരിച്ചത്.
കേരളത്തിന്റെ സ്വപ്‌ന പദ്ധതി കുറഞ്ഞ സമയത്തിനകം മികച്ച രീതിയില്‍ മുന്നോട്ട് കുതിക്കുന്നത് സന്തോഷകരമാണെന്നും പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഫോണ്‍ ടീമിനെ പ്രതിനിധീകരിച്ച് ഇ ആന്‍ഡ് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ഐ.എ.എസ്, കെഫോണ്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐ.എ.എസ്, കെഫോണ്‍ സി.ടി.ഒ മുരളി കിഷോര്‍, സി.എഫ്.ഒ പ്രേം കുമാര്‍, സി.എസ്.ഒ ബില്‍സ്റ്റിന്‍ ഡി ജിയോ, ജനറല്‍ മാനേജര്‍ മോസസ് രാജ്കുമാര്‍ എസ്, മാനേജര്‍ സൂരജ് .എ എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 59 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.