March 29, 2026

Login to your account

Username *
Password *
Remember Me

കേരള ഖരമാലിന്യ പരിപാലന പദ്ധതി ‘മാറ്റം’ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച

സംസ്ഥാനത്തെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ആധുനിക ശാസ്ത്രീയ-സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും കേരള സർക്കാർ, ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയായ മാറ്റത്തിന്റെ പ്രവർത്തനോദ്ഘാടനം കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ 20ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


പദ്ധതി പ്രവർത്തനോദ്ഘാടനം, ആധുനിക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി എന്നിവയുടെ രൂപരേഖ പ്രകാശനം, നഗരസഭകളിലെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സമഗ്രപരാതി പരിഹാര സംവിധാനങ്ങളുടെ ആരംഭം, പദ്ധതിയുടെ മാസ്കറ്റ് പ്രകാശനം എന്നീ പരിപാടികളും നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 55 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.