March 29, 2026

Login to your account

Username *
Password *
Remember Me

എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവം; മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി

എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവത്തിൽ മരണപ്പെട്ട രണ്ട് വയസ്കാരി സഹറ ബത്തൂലിന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് സന്ദർശിച്ചത്.


സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരത്തുക ജില്ലാ കലക്ടർ എ ഗീത കുടുംബത്തിന് കൈമാറി. അഞ്ച് ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്. എഡിഎം സി.മുഹമ്മദ്‌ റഫീഖ്, തഹസിൽദാർ എ.എം പ്രേംലാൽ എന്നിവരും സന്നിഹിതരായിരുന്നു. കടലുണ്ടി പഞ്ചായത്ത് ഓഫീസിനു സമീപം ഒസാവട്ടത്ത് കുന്നുമ്മൽ വീട്ടിൽ ഷുഹൈബ് സഖാഫിയുടെയും ജസിലയുടെയും മകളാണ് അപകടത്തിൽ മരണപ്പെട്ട സഹറ ബത്തൂൽ.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 59 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.