March 27, 2026

Login to your account

Username *
Password *
Remember Me

കരൾമാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയനായ കുര്യാക്കോസിന് എട്ട് വർഷത്തിന് ശേഷം നിയമന അംഗീകാരം

Appointment approved eight years after Kuriakos underwent liver transplant surgery Appointment approved eight years after Kuriakos underwent liver transplant surgery
ഇടുക്കി സ്വദേശിയും മലപ്പുറം ചുങ്കത്തറ എം പി എം എച്ച് എസ് എസിലെ ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകനുമായ ടി സി കുര്യാക്കോസ് 2014 - ലാണ് ജോലിയിൽ പ്രവേശിച്ചത്. കമ്പ്യൂട്ടർ സയൻസ് അധ്യാപകനായാണ് നിയമനം ലഭിച്ചത്.
അന്ന് മുതൽ നിയമന അംഗീകാരത്തിനായി കുര്യാക്കോസ് സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിയമന അംഗീകാരം നിഷേധിക്കുകയായിരുന്നു.
ഇതിനിടെ കുര്യാക്കോസ് കരൾ രോഗ ബാധിതനായി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടുവർഷം മുമ്പ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സാമ്പത്തികമായി വളരെ പ്രയാസം നേരിട്ട ഇദ്ദേഹത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തേടി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഫയൽ ബന്ധപ്പെട്ടവർ വീണ്ടും പരിശോധിക്കുകയും അനുകൂല നടപടി എടുക്കുകയുമായിരുന്നു.
ഇദ്ദേഹത്തിന്റെ കോഴ്സ് ഹയർസെക്കൻഡറി സ്കൂളുകളിൽ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിന് നിശ്ചിത യോഗ്യതയായി അംഗീകരിക്കാൻ കഴിയുമെന്ന് എസ് സി ഇ ആർ ടി ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് കുര്യാക്കോസിന് നിയമന അംഗീകാരം നൽകിയിരിക്കുന്നത്. പുതുജന്മം എന്നാണ് കുര്യാക്കോസ് നിയമന അംഗീകാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത്. മന്ത്രി വി ശിവൻകുട്ടിയെ കുര്യാക്കോസ് ഓഫീസിലെത്തി നേരിൽ കണ്ടു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 39 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.