March 27, 2026

Login to your account

Username *
Password *
Remember Me

കണ്ണൂരിലെ മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty said that the petition of the third class girl from Kannur will be resolved Minister V Sivankutty said that the petition of the third class girl from Kannur will be resolved
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്‌ :-
കഴിഞ്ഞദിവസം കണ്ണൂരിൽ ഞാൻ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഉച്ചഭക്ഷണ സമയത്ത് പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന ദേവ്ന എന്ന മൂന്നാം ക്ലാസുകാരി എന്നെ കാണാനെത്തി. ഒരു നിവേദനവുമായാണ് ദേവ്ന എത്തിയത്. ദേവ്നയുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തിരുന്നു. അതിൽ ദേവ്ന സന്തോഷമറിയിച്ചു. എന്നാൽ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നാണ് ദേവ്നയുടെ പരാതി. സ്കൂളിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ നടപടി എടുക്കണമെന്നും ദേവ്ന ആവശ്യപ്പെട്ടു.
ആറാം ക്ലാസിൽ പഠിക്കുന്ന ചേച്ചി അധീനക്ക് എൽഎസ്എസ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് തുകയും ലഭിച്ചിട്ടില്ല എന്നും ദേവ്ന അറിയിച്ചു. സ്കൂളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തതായി ദേവ്നയെ അറിയിച്ചു. ഉച്ചഭക്ഷണം അടക്കം എല്ലാ കാര്യങ്ങളിലും പരിശോധിച്ച് വേണ്ട നടപടി എടുക്കും എന്ന് ദേവ്നക്ക് ഉറപ്പ് നൽകി.
എന്ത് ആർജ്ജവത്തോടെയാണ് നമ്മുടെ കുട്ടികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത്. ദേവ്നമാർ സംസാരിക്കട്ടെ, ഇനിയുമുറക്കെ..
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 26 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...