March 27, 2026

Login to your account

Username *
Password *
Remember Me

ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയറിന് 19 ന് തുടക്കം ഉദ്ഘാടനം:മന്ത്രി പി .രാജീവ്

Christmas and New Year District Fair kicks off on the 19th: Minister P. Rajeev Christmas and New Year District Fair kicks off on the 19th: Minister P. Rajeev
കൊച്ചി : സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയർഎറണാകുളം ജവഹർലാൽ നെഹ്രുസ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസം. 19 രാവിലെ 11.30ന് ആരംഭിക്കും. ഫെയറിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് നിർവ്വഹിയ്ക്കും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിയ്ക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാവും. മേയർ അഡ്വ. എം.അനിൽ കുമാർ ആദ്യ വില്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡിവിഷൻ കൗൺസിലർ ദീപ്തി മേരിവർഗ്ഗീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസ നേരും. സപ്ലൈകോ എം.ഡി ഡോ. സഞ്ജീവ് കുമാർ പട് ജോഷി സ്വാഗതവും ജനറൽ മാനേജർ ടി.പി.സലിംകുമാർ നന്ദിയും പറയും. പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിന് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള അവശ്യ സാധനങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം താലൂക്ക് ഫെയറുകളും മിനിഫെയറുകളും നടത്തുന്നുണ്ട്. 2022 ജനുവരി അഞ്ചു വരെയാണ് ഫെയർ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 26 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...