June 10, 2026

Login to your account

Username *
Password *
Remember Me

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി

Kerala Blasters' third consecutive defeat in ISL Kerala Blasters' third consecutive defeat in ISL
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊമ്പന്മാര്‍ പരാജയപ്പെട്ടത്. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. കളിയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത് മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്.
ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി മുംബൈ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പത്ത് മിനിറ്റിന് ശേഷം മുംബൈ ലീഡ് ഉയര്‍ത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം ബോൾ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ് അനായാസം ബോൾ വലയിലെത്തിക്കുകയായിരുന്നു.
ഹാഫ് ടൈമിന് ശേഷം ശക്തിപ്രാപിച്ച ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്ക്ക് മുന്നില്‍ മുംബൈ താരങ്ങള്‍ വിയര്‍ത്തു.ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.മുംബൈ ഗോളിയുടെ മികച്ച സേവുകൾക്കൊപ്പം ക്രോസ് ബാറും ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന് വിലങ്ങ് തടിയായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 18 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...