March 23, 2026

Login to your account

Username *
Password *
Remember Me

മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരാനൊരുങ്ങി സച്ചിൻ ടെണ്ടുൽക്കർ

sachin tendulkar sachin tendulkar
ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കൊരുങ്ങുന്ന നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഹരം കൊള്ളിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. തങ്ങളുടെ മുന്‍ ഐക്കണ്‍ താരങ്ങളിലൊരാളും മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ്. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷവും മുംബൈ ടീമിന്റെ ഉപദേശകന്റെ റോളില്‍ സച്ചിന്‍ ഫ്രാഞ്ചൈസിക്കൊപ്പം തന്നെയുണ്ടായിരുന്നു. മുംബൈ ടീമിന്റെ പല മല്‍സരങ്ങളിലും ഡ്രസിങ് റൂമിലെ സ്ഥിരം സാന്നിധ്യമായി മാസ്റ്റര്‍ ബ്ലാസ്റ്ററുണ്ടായിരുന്നു.
ഐപിഎല്ലിന്റെ രണ്ടാംഘട്ടം ഈ മാസം പകുതിക്കു ശേഷം നടക്കാനിരിക്കെ മുംബൈ താരങ്ങള്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. സച്ചിന്റെ വരവിനു മറ്റൊരു പ്രത്യേകതയുണ്ട്. മുംബൈ ടീമിന്റെ ഭാഗമായ മകന്‍ അര്‍ജുനോടൊപ്പം പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യം കൂടി അദ്ദേഹത്തിന്റെ വരവിനിനു പിന്നിലുണ്ടെന്നതാണ് കൗതുകകരം.
Rate this item
(0 votes)
Last modified on Wednesday, 15 September 2021 10:30
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 59 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.