May 10, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (438)

പിഎഫ് പെന്‍ഷന്‍ കേസില്‍ പെൻഷൻ സ്കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപരിധി നിശ്ചയിച്ചത് സുപ്രീംകോടതി റദ്ദാക്കി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
മോർബിൽ തൂക്കുപാലം തകർന്ന്‌ 47 കുട്ടികളടക്കം 135 ലേറെ പേർ മരിച്ച അപകടത്തിൽ ഗുജറാത്തിലെ ബിജെപി സർക്കാർ പ്രതിക്കൂട്ടിൽ.
സാധാരണ ജനങ്ങൾക്കും രാജ്യത്തിൻ്റെ അതിർത്തിയിൽ നിന്ന് ദൂരെ യാത്ര ചെയ്യുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും കൂടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഇന്ത്യയുടെ സ്വന്തം പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനമായ നാവിക് വികസിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു.
കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
കൊച്ചി: യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍.
തിരുവനന്തപുരം : ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പിയിലൂടെ പുറത്തെടുത്ത മികവിന് ദേശീയ അംഗീകാരം. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ്സ് ദേശീയ കോൺഫറൻസിലാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം ഫിസിയോ ഇൻ ചാർജ് ബിനു ജയിംസിന് ലഭിച്ചത്. 2020 സെപ്റ്റംബർ 14 ന് ബിനു ജയിംസിന്റെ നേതൃത്വത്തിൽ രോഗിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് ഫിസിയോതെറാപ്പിയിലൂടെ പുറത്തെടുത്തിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൂവാർ സ്വദേശിയായ 61 വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്നാണ് പല്ല് പുറത്തെടുത്തത്. അപകടത്തിൽ മുഖത്തേറ്റ പരിക്കിന്റെ ഭാഗമായി രോഗിയുടെ പല്ലിളകി ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് കുടുങ്ങിയത് എക്സ് റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കാർഡിയോ തൊറാസിക് വിദഗ്ധരുടെ നേതൃത്വത്തിൽ ശ്വാസകോശത്തിൽ കുഴൽ കയറ്റിയുള്ള ബ്രോങ്കോസ്കോപി പരീക്ഷിച്ചെങ്കിലും പല്ല് പുറത്തെടുക്കാനായില്ല. തുടർന്ന് മൂന്നാഴ്ചയ്ക്കു ശേഷം ശ്വാസകോശം തുറന്നുള്ള തൊറാക്കോട്ടമി ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. എന്നാൽ അതിന്റെ തലേ ദിവസം ഫിസിയോ തെറാപ്പിയിലൂടെ പല്ല് പുറത്തെടുക്കാൻ നടത്തിയ ശ്രമം വിജയിക്കുകയായിരുന്നു. രോഗി ഐസിയുവിൽ വെന്റിലേറ്ററിലായിരുന്ന സമയത്ത് ശ്വാസനാളം തുറക്കുന്നതിനായി തൊണ്ടയിൽ സൃഷ്ടിച്ച സുഷിരത്തിലൂടെയാണ് (ട്രക്കിയോസ്റ്റമി ) പല്ല് പുറത്തെടുത്തത്. രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാന ചിത്രം തയാറാക്കി പല്ല് ശ്വാസകോശത്തിന്റെ പിൻഭാഗത്താണെന്നു തിരിച്ചറിഞ്ഞു. തുടർന്ന് ചെസ്റ്റ് വെബ്രേറ്റർ എന്ന ഉപകരണത്തിന്റെ സഹായത്തോടെ 20 മിനിറ്റ് കൊണ്ട് ഫിസ‍ിയോതെറാപ്പി നടത്തിയ‍ാണ് പല്ല് പുറത്തെടുത്തത്. ആന്തരികാവയവങ്ങളിൽ കുടുങ്ങുന്ന വസ്തുക്കൾ ഫിസിയോ തെറാപ്പിയിലൂടെ പുറത്തെടുക്കുന്നത് അപൂർവമാണ്. രോഗിയുടെ ആരോഗ്യ സ്ഥിതി ചികിത്സാനന്തരം പൂർവസ്ഥിതിയിലായിട്ടുണ്ടെന്നും ഇപ്പോഴും ജോലി ചെയ്തു ജീവിക്കുന്നുവെന്നും ബിനു ജെയിംസ് പറഞ്ഞു. ഇക്കഴിഞ്ഞ 15, 16 തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ കൺവെൻഷൻ സെന്ററിലാണ് ദേശീയ സമ്മേളനം നടന്നത്. ചിത്രം : 1 ബിനു ജെയിംസ് (2) പല്ലു കുടുങ്ങിയ ശ്വാസകോശത്തിന്റെ രേഖാചിത്രം
രാജ്യത്തുടനീളമുള്ള വിവിധ നെയ്ത്ത്, കരകൗശല ക്ലസ്റ്ററുകളുടെ ചെറുകിട ബിസിനസ്/സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംബൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും, സിഡ്ബിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
കൊച്ചി: സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് (എഎഫ്ബിസിഡബ്ലിയുഎഫ്) എസ്ബിഐ രണ്ടു കോടി രൂപ സംഭാവന ചെയ്തു.
ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിനെ പിന്‍​ഗാമിയായി നിര്‍ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ യു യു ലളിത്‌ കേന്ദ്രസർക്കാരിന്‌ കൈമാറി.