May 20, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (439)

അവിവാഹിതരെയും എൽജിബിടി പങ്കാളികളെയും കൂടി ഉൾപ്പെടുത്തി കുടുംബമെന്ന ആശയം വിശാലമാക്കണമെന്ന്‌ സുപ്രീംകോടതി. ഇത്തരം കുടുംബങ്ങൾക്കും നിയമപരമായ സംരക്ഷണത്തിന്‌ അവകാശമുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എ എസ്‌ ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കർണാടക ചിത്രദുർഗയിലെ ജഗദ്‌ഗുരു മുരുകരാജേന്ദ്ര വിദ്യാപീഠം മുഖ്യ മഠാധിപതിക്കെതിരെ പോക്‌സോ കേസ്‌. മഠാധിപതി ശിവമൂർത്തി മുരുക ശരണർ ഉൾപ്പെടെ അഞ്ച്‌ പേർക്കെതിരെയാണ്‌ കേസ്. മഠത്തിന്‌ കീഴിലുള്ള ഹോസ്‌റ്റലിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മൈസൂരു സിറ്റി പൊലീസാണ്‌ കേസെടുത്തത്‌.
ആം ആദ്‌മി പാർടിയെ പിളർത്തി ബിജെപി അട്ടിമറി ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കേ ഡൽഹി സർക്കാർ ചൊവ്വാഴ്‌ച നിയമസഭയിൽ വിശ്വാസവോട്ട്‌ തേടും. തിങ്കളാഴ്‌ച നിയമസഭയിൽ ബിജെപിയെ കടന്നാക്രമിച്ച മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളാണ്‌
ഹിജാബ് വിലക്കിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്് അയച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
ചരിത്രത്തിലാദ്യമായി സുപ്രീം കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗ് നടത്തുന്നു. കോടതി നടപടികള്‍ ഇന്ന് ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ അവസരം. ഇന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു യു ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയബഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാന്‍ അവസരം.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് കോൺഗ്രസിൽനിന്ന് രാജിവെച്ചു. കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായ ഗുലാംനബി ആസാദ് വിമതവിഭാഗമായ ജി–23നേതാവുമാണ്. കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ ഏൽപ്പിച്ച ചുമതലകൾ ഏറ്റെടുക്കാനാകില്ലെന്ന്‌ അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ (ഇഡി)വിശാല അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. രണ്ട് വിഷയങ്ങളിൽ പുനഃപരിശോധന വേണമെന്നാണ് പ്രാഥമിക പരിശോധനയിൽ കോടതി വ്യക്തമാക്കിയത്. പുനഃപരിശോധന ആവശ്യപ്പെട്ട് ഹർജി നൽകിയവർക്ക് കോടതി നോട്ടീസ് അയച്ചു.
നമ്പി നാരായണന്റെ അവകാശവാദങ്ങൾ കള്ളമെന്ന് ഇന്ത്യയുടെ പ്രൊപ്പൽഷൻ ടെകനോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എൽ പി എസ് സി (ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ) സ്ഥാപക ഡയറക്ടർ ഡോ. എ. ഇ. മുത്തുനായകം പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സഹപ്രവർത്തകരായ ശാസ്ത്രജ്ഞരോടൊപ്പം പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബ്രഹ്മോസ് മിസൈലാണ് അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായത്. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ, സ്‌ക്വാഡ്രൺ ലീഡർ എന്നീ റാങ്കുകളിലുള്ളവർക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം.
ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക്‌ മുസ്ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതയാകാമെന്ന്‌ ഡൽഹി ഹൈക്കോടതി. പെൺകുട്ടിക്ക്‌ പ്രായപൂർത്തി ആയിട്ടില്ലെങ്കിലും ഭർത്താവിനൊപ്പം കഴിയാനുള്ള അവകാശമുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.