June 10, 2026

Login to your account

Username *
Password *
Remember Me

ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി: പുതിയ പാര്‍ട്ടിയുമായി ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം നബി പുറത്തിറക്കി.

ത്രിവര്‍ണ പതാകയാണ് പാര്‍ട്ടിയുടേത്. പതാകയിലെ മഞ്ഞയും തവിട്ടും കലര്‍ന്ന നിറം നാനാത്വത്തിലെ ഏകത്വവും വെള്ള സമാധാനത്തേയും നീല സ്വാതന്ത്ര്യത്തേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്

പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഇനി പ്രധാന മുന്‍ഗണന. തെരഞ്ഞെടുപ്പ് ഏതു നിമിഷവും ഉണ്ടായേക്കാം. രാഷ്ട്രീയരംഗത്ത് ശക്തമായി ഉണ്ടാകുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഉര്‍ദുവിലും സംസ്‌കൃതത്തിലുമൊക്കെയായി 1500 ഓളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി ലഭിച്ചതെന്ന് ഗുലാം നബി പറഞ്ഞു. ജനാധിപത്യം, സമാധാനം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ പേരാണ് തങ്ങള്‍ ആഗ്രഹിച്ചത്- അദ്ദേഹം വ്യക്തമാക്കി
ഒരു മാസം മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചത്. ഹൈക്കമാന്റുമായി ഇടഞ്ഞതിന് പിന്നാലെയായിരുന്നു രാജി
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 21 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...