March 24, 2026

Login to your account

Username *
Password *
Remember Me

അമേരിക്ക 246ാം സ്വാതന്ത്ര്യ ദിനാഘോഷം : പരേഡിന് നേരെ ആക്രമണം

America's 246th Independence Day Celebration: Parade Attacked America's 246th Independence Day Celebration: Parade Attacked
ചിക്കാഗോ: അമേരിക്ക 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണർന്നെണീറ്റെങ്കിലും രാജ്യമെമ്പാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ പരേഡ് നിർത്തിവെച്ചു. എത്ര പേർ മരിച്ചെന്നോ എത്ര പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഥലത്ത് പൊലീസ് കർശന സുരക്ഷയൊരുക്കി. അക്രമിക്കായി തെരച്ചിൽ തുടങ്ങി.
Rate this item
(0 votes)
Last modified on Tuesday, 05 July 2022 13:19
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 65 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...