May 19, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യയില്‍ 72 ശതമാനം പേര്‍ ജോലിയുടെ ഭാഗമായി ഒമ്പത് മണിക്കൂറിലധികം കംപ്യൂട്ടറിന് മുമ്പില്‍ ചെലവഴിക്കുന്നതായി പഠനം

72% of India's workforce spends 9 hours or more a day connected to computer screens to meet work deadlines reveals a Godrej Interio study 72% of India's workforce spends 9 hours or more a day connected to computer screens to meet work deadlines reveals a Godrej Interio study
കൊച്ചി: ഇന്ത്യയിലെ 72 ശതമാനം തൊഴിലാളികളും സമയപരിധിക്കുള്ളില്‍ തങ്ങളുടെ ജോലി ചെയ്തു തീര്‍ക്കുന്നതിനായി ഒരു ദിവസം ഒമ്പത് മണിക്കൂറിലധികം സമയം കംപ്യൂട്ടറിന്‍റെയോ ലാപ്ടോപ്പിന്‍റെയോ മുമ്പില്‍ ചെലവഴിക്കുന്നതായി പഠനം. ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള, ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ജോലി തുടരുമ്പോള്‍ ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ഗോദ്റെജ് ഇന്‍റീരിയോയിലെ വര്‍ക്സ്പേസ് ആന്‍ഡ് എര്‍ഗണോമിക്സ് റിസര്‍ച്ച്സെല്‍ രാജ്യവ്യാപകമായി നടത്തിയ പഠനത്തില്‍ ഓഫീസില്‍ ജോലിക്ക് പോകുന്ന 235 പേര്‍ പങ്കെടുത്തു. അതില്‍ 68 ശതമാനം പേര്‍ 26നും 40 ഇടയില്‍ പ്രായമുള്ളവരാണ്. അവരില്‍ ഭൂരിഭാഗവും എംഎന്‍സിക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കുമായി ജോലി നോക്കുന്നവരാണ്. ഗവേഷണ പഠനമനുസരിച്ച് കഴിഞ്ഞ ഒരുവര്‍ഷമായി 46 ശതമാനം ജീവനക്കാര്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം തൊഴിലാളികളുടെ പ്രൊഫഷണല്‍ ബാധ്യതകള്‍ എല്ലായ്പ്പോഴും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ലാപ്ടോപ്പുകളും സെല്‍ ഫോണുകളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സ്ക്രീന്‍ സമയം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായതായി പഠനം പറയുന്നു.
കാഴ്ച ക്ഷീണം, ശ്രോതാക്കളുടെ ക്ഷീണം, ശാരീരിക ക്ഷീണം, മാനസിക ക്ഷീണം എന്നിവ വെര്‍ച്വല്‍ ക്ഷീണത്തിന് കാരണമാകുന്ന ഘടകങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. വെര്‍ച്വല്‍ മീറ്റിംഗുകളിലെ അനിയന്ത്രിതമായ പങ്കാളിത്തം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വെര്‍ച്വല്‍ ക്ഷീണം ഒരു കാരണമായി മാറി. നീണ്ട യോഗങ്ങളില്‍ പങ്കെടുക്കാന്‍ ദീര്‍ഘനേരം ഒരു സ്ഥലത്ത് ഇരിക്കുന്നത് ശരീര വേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. സ്റ്റാറ്റിക് പോസ്റ്റേഴുസുകള്‍ പോലുള്ള എര്‍ഗണോമിക് സമ്മര്‍ദങ്ങളും വെര്‍ച്വല്‍ കോളുകളുടെ സമയത്ത് മുന്നോട്ട് ചായുന്നത് പോലുള്ള നിലപാടുകളും ഒരാള്‍ക്ക് ശാരീരിക ക്ഷീണം അനുഭവപ്പെടാന്‍ ഇടയാക്കുമെന്നും പഠനം പറയുന്നു.
പഠനത്തില്‍ പ്രതികരിച്ച 35 ശതമാനംപേരും സാധാരണ പ്രവൃത്തി ദിവസത്തില്‍ ഒന്നിനുപുറകെ ഒന്നായി 20-ലധികം വെര്‍ച്വല്‍ കോളുകളില്‍ പങ്കെടുക്കുന്നതായി സമ്മതിച്ചു. ഇതിനുപുറമെ, 41 ശതമാനം ജീവനക്കാര്‍ക്ക് ദീര്‍ഘമായ വെര്‍ച്വല്‍ കോളുകളുടെ അവസാനത്തില്‍ മിതമായതും തീവ്രവുമായ പ്രകോപനം അനുഭവപ്പെടുകയും അവരുടെ കണ്ണുകളില്‍ കത്തുന്ന അനുഭവം ഉണ്ടാവുകയും ചെയ്യുന്നു. അതേസമയം, പ്രതികരിച്ചവരില്‍ 19 ശതമാനം പേര്‍ ദീര്‍ഘമായ വീഡിയോ കോളുകള്‍ക്ക് ശേഷം കാഴ്ച മങ്ങുന്നുവെന്ന് അവകാശപ്പെട്ടു. 86 ശതമാനം ജീവനക്കാര്‍ക്ക് പേശീസംബന്ധമായ തകരാറുകള്‍ അനുഭവിക്കുന്നുണ്ടെന്നും ഗവേഷണങ്ങള്‍ വെളിപ്പെടുത്തി. 26 നും 40 നും ഇടയില്‍ പ്രായമുള്ള ജീവനക്കാരാണ് വേദനയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
'കോവിഡ്-19 ന്‍റെ രണ്ടാം തരംഗവും മൂന്നാമത്തേതും പ്രതീക്ഷിക്കപ്പെടുമ്പോള്‍ ബിസിനസ് ഇടപഴലുകള്‍ നടത്താന്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിംഗ് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തൊട്ടാകെയുള്ള ഓര്‍ഗനൈസേഷനുകള്‍ അവരുടെ തൊഴില്‍ ശക്തിയുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പരിഹാരങ്ങള്‍ കണ്ടെത്താന്‍ ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന ബന്ധപ്പെട്ട തൊഴില്‍ ദുരിതത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഗോദ്റെജ് ഇന്‍റീരിയോ മാര്‍ക്കറ്റിംഗ് (ബി2ബി) അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് സമീര്‍ ജോഷി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.