June 13, 2026

Login to your account

Username *
Password *
Remember Me

IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്തു.

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നേഴ്സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ നൽകിയ വരുന്ന IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്‌ട്രേലിയായിൽ വിതരണം ചെയ്തു. ഓസ്ട്രേലിയിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് നേഴ്സുമാർക്ക് ഒരു ലക്ഷം രൂപയും ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ ചേർന്ന് വിതരണം ചെയ്തത്.


"നഴ്സ്സസ് അവാർഡ് താരങ്ങളായ"അരുൺ തോമസ്, ബീന ഗോപിനാഥൻ പിള്ള, ജസ്‌നി ആനന്ദ്, ജോസഫ് ജനിങ്സ്, മായ സാജൻ നരേകാട്ട് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നഴ്സ്സസുമാർക്കുള്ള പുരസ്കാരങ്ങൾ 2023 ജനുവരിയിൽ നൽകും.


ഫോട്ടോ കാപ്ഷൻ; IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകളുടെ ഓസ്ട്രേലിയയിലെ വിജയികൾക്ക് മെൽബണിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നു. സിഇഒ ബിജോ കുന്നുംപുറത്ത്, മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി തുടങ്ങിയവർ സമീപം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 60 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...