March 27, 2026

Login to your account

Username *
Password *
Remember Me

അനന്തപുരി എഫ്.എം. പ്രക്ഷേപണം പുനഃരാരംഭിക്കണം; മന്ത്രി ആന്റണി രാജു

അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിർത്താനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട വാർത്താ സ്രോതസ്സും വിനോദ ഉപാധിയുമായിരുന്ന അനന്തപുരി എഫ്.എം. ആകാശവാണി ഉദ്യോഗസ്ഥരെപോലും അറിയിക്കാതെ പ്രക്ഷേപണം നിർത്തിയത് തലസ്ഥാന നഗരിയോട് മാത്രമല്ല കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. നഗര ജീവിതം ചലനാത്മകവും ക്രിയാത്മകവുമാക്കുന്നതിൽ അനന്തപുരി എഫ്.എമ്മിന് വലിയ പങ്കുണ്ട്. സംഗീതം മാത്രമല്ല മണിക്കൂറുകൾ ഇടപെട്ടുള്ള വാർത്തയും മറ്റ് സാംസ്‌കാരിക പരിപാടികളും ശ്രോതാക്കളെ എന്നും ആകർഷിച്ചിരുന്നു. ഗതാഗത സുരക്ഷയെക്കുറിച്ചും സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുമുള്ള ബോധവൽക്കരണം നൽകാൻ ഏറ്റവും മികച്ച ഉപാധിയായിരുന്നു അനന്തപുരി എഫ്.എം എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുന്നറിയിപ്പില്ലാതെ പ്രക്ഷേപണം നിർത്തിയത് അനന്തപുരി എഫ്.എമ്മിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് കാരണമായതായും തലസ്ഥാന നഗരത്തോടുള്ള അവഗണനക്കെതിരെ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 38 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.